പുഷ് അപ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് മൂന്നാര്‍ സ്വദേശി കെ.ജെ.ജോസഫ്

February 8, 2016, 3:00 pm
പുഷ് അപ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് മൂന്നാര്‍ സ്വദേശി കെ.ജെ.ജോസഫ്
STORY PLUS
STORY PLUS
പുഷ് അപ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് മൂന്നാര്‍ സ്വദേശി കെ.ജെ.ജോസഫ്

പുഷ് അപ് റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് മൂന്നാര്‍ സ്വദേശി കെ.ജെ.ജോസഫ്

കൊച്ചി : ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ് ആപ് എന്നുള്ള റെക്കോര്‍ട് പുതുകി മൂന്നാര്‍ സ്വദേശി കെ.ജെ.ജോസഫ്. മിനിറ്റില്‍ 82 പുഷ് ആപ് എടുത്താണ് 79 പുഷ് അപ് എടുത്ത അമേരിക്കക്കാരന്‍ റോണ്‍ ഹൂപ്പറുടെ പേരിലുളള റെക്കോര്‍ടാണ് തകര്‍ത്തത്. എന്നാല്‍ ഗിന്നസ് അധികൃതരുടെ പരിഗണനക്കായി ജോസഫിന് ഇനിയും കാത്തിരിക്കേണ്ടിവരും.

എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രകൃതി ജീവന സെമിനാറില്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ജോസഫിന്റെ റെക്കോര്‍ട് പ്രകടനം. 

എരുമേലി ചാത്തന്‍തറ സ്വദേശിയും മൂന്നാറില്‍ ആയുര്‍വേദ സെന്റര്‍ മാനേജറുമായ ജോസഫ്, പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിര്‍ത്താമെന്നു തെളിയിക്കുകയാണ് ചെയ്തത്. മണിക്കൂറില്‍ 2092 പുഷ് അപ് എടുത്തു യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിലും അഞ്ചു സെക്കന്റില്‍ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച റെക്കോര്‍ഡ് സെന്റര്‍ അമേരിക്കയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.