മുംബൈ തെരുവില്‍ യൂബര്‍ ടാക്‌സി ഓടിക്കുന്ന ഷബ്‌നത്തെ പരിചയപ്പെടാം; മുംബൈ പോലൊരു നഗരത്തില്‍ രാത്രികാലത്ത് പോലും കാറോടിക്കുന്ന ഇവര്‍ സുരക്ഷിതയാണോ ?

July 13, 2015, 5:49 pm
മുംബൈ തെരുവില്‍ യൂബര്‍ ടാക്‌സി ഓടിക്കുന്ന ഷബ്‌നത്തെ പരിചയപ്പെടാം; മുംബൈ പോലൊരു നഗരത്തില്‍ രാത്രികാലത്ത് പോലും കാറോടിക്കുന്ന ഇവര്‍ സുരക്ഷിതയാണോ ?
STORY PLUS

നമ്മുടെ കൊച്ചു കേരളത്തില്‍ ഓട്ടോയും ബസുമൊക്കെ ഓടിക്കുന്ന ധീരരായ വനിതകളെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ, ആരെങ്കിലും ടാക്‌സി കാര്‍ ഓടിക്കുന്ന ഒരു വനിതയെ കണ്ടിട്ടുണ്ടോ. കണ്ട് കാണാന്‍ സാധ്യത വളരെ കുറവായിരിക്കും. കാരണം അത് വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. മുംബൈക്കാരിയായ ഷബ്‌നത്തിന്റ അത്ര ധൈര്യം എല്ലാവര്‍ക്കും ഉണ്ടാകില്ലല്ലോ.

അമേരിക്കന്‍ ടാക്‌സി ബുക്കിംഗ് കമ്പനിയായ യൂബറിലെ ഡ്രൈവറാണ് ഷബ്‌നം. ഫിലിം മേക്കറും എഴുത്തുകാരനുമൊക്കെയായ വരുണ്‍ അഗര്‍വാള്‍ ജൂലൈ 11ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഷബ്‌നയെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഫസ്റ്റ്‌പോസ്റ്റ്, ക്വാര്‍ട്ട്‌സ് തുടങ്ങി സ്വതന്ത്രമായി നിലനില്‍ക്കുന്ന ദേശീയ മാധ്യമങ്ങള്‍ ഷബ്‌നത്തിന്റെ ടാക്‌സി ഡ്രൈവിംഗ് അനുഭവം വാര്‍ത്തയാക്കിയിട്ടുണ്ട്.

അഗര്‍വാളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ വസ്തുതയാണെങ്കില്‍ മുംബൈ നഗരത്തില്‍ മാത്രം 150 ഓളം വനിതാ ഡ്രൈവര്‍മാരുണ്ട്. ഷബ്‌നം യൂബറില്‍ ജോലിക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. മുംബൈയിലെ റോഡില്‍ പോരാടി നില്‍ക്കാനുള്ള ധൈര്യം തനിക്കുണ്ടന്ന് ഷബ്‌നം മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കിയത് വളരെ പാടുപെട്ടാണെന്ന്് ഷബ്‌നം തന്നെ പറയുന്നു.

മാര്‍ഷല്‍ ആര്‍ട്ട്‌സില്‍ പരിശീലനം ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഷബ്‌നം, അതാണ് അവരുടെ കരുത്തും. ഇന്ത്യയില്‍ ഏകദേശം 50,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കുക എന്നതാണ് യൂബറിന്റെ ലക്ഷ്യം. വരുന്ന വര്‍ഷങ്ങളില്‍ ഇത് സാധ്യമാക്കാനാണ് യൂബര്‍ ശ്രമിക്കുന്നത്.

വരുണ്‍ അഗര്‍വാളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.  

I got to ride with a lady uber driver in Mumbai today. Her name is Shabana and she's been driving with Uber for a year....

Posted by Varun Agarwal on Friday, July 10, 2015