ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വയസ്സ് 19

July 24, 2015, 11:23 am
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വയസ്സ് 19
STORY PLUS
STORY PLUS
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വയസ്സ് 19

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വയസ്സ് 19

ഒമ്പതാം വയസ്സില്‍ തന്റെ പിതാവിന്റെ കമ്പനിയിലെ ബാലന്‍സ് ഷീറ്റിലെ തെറ്റുകള്‍ കണ്ടുപിടിച്ച കുട്ടി ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. 19 വയസ്സുകാരനായ ഹൈദരാബാദ് സ്വദേശി നിശ്ച്ചല്‍ നാരായണം സിഎ പരീക്ഷ എഴുതി ജയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളില്‍ ഒന്നായ സിഎ എഴുതിയെടുത്തെങ്കിലും ഐസിഎഐയില്‍ എന്റോള്‍ ചെയ്യണമെങ്കില്‍ നിശ്ച്ചലിന് രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ഐസിഎഐ എന്റോളിംഗിനുള്ള മിനിമം പ്രായം 21 ആണ്.

നന്നേ ചെറുപ്പത്തില്‍ തന്നെ നിശ്ച്ചല്‍ കണക്കിന്റെ കാര്യത്തില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്നെന്നും അത് തിരിച്ചറിഞ്ഞ് അമ്മ മകന് വേണ്ട പരിശീലനം ലഭ്യമാക്കുകയുമായിരുന്നു.

അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ഡെലോയിറ്റിലാണ് നിശ്ച്ചല്‍ സിഎയ്ക്കുള്ള ആര്‍ട്ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. ഡെലോയിറ്റിലെ ആഗോള തലത്തിലുള്ള രണ്ട് ലക്ഷം അംഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിശ്ച്ചല്‍. കണക്കിലുള്ള അസാമാന്യ വാസന തിരിച്ചറിഞ്ഞ് 190 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഷാംഗായിലെ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതിന് ഡെലോയിറ്റ് നിശ്ച്ചലിനെ ക്ഷണിച്ചിട്ടുണ്ട്.

നിശ്ച്ചല്‍സ് ലേര്‍ണിംഗ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയും നിശ്ച്ചല്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ പഠനത്തിന് സഹായകരമായ മാത്ത്‌സ് ലബോറട്ടറിയാണ് നിശ്ച്ചല്‍ വികസിപ്പിച്ചെടുത്തത്.