ഗിര്‍വനത്തിലെ പെണ്‍സിംഹങ്ങള്‍; ഇന്ത്യയിലെ ഒരേ ഒരു വനിത ഫോറസ്റ്റ് ഗാര്‍ഡ് ടീം

September 28, 2015, 7:45 pm
ഗിര്‍വനത്തിലെ പെണ്‍സിംഹങ്ങള്‍; ഇന്ത്യയിലെ ഒരേ ഒരു വനിത ഫോറസ്റ്റ് ഗാര്‍ഡ് ടീം
STORY PLUS
STORY PLUS
ഗിര്‍വനത്തിലെ പെണ്‍സിംഹങ്ങള്‍; ഇന്ത്യയിലെ ഒരേ ഒരു വനിത ഫോറസ്റ്റ് ഗാര്‍ഡ് ടീം

ഗിര്‍വനത്തിലെ പെണ്‍സിംഹങ്ങള്‍; ഇന്ത്യയിലെ ഒരേ ഒരു വനിത ഫോറസ്റ്റ് ഗാര്‍ഡ് ടീം

ഗുജ്‌റാത്തിലെ ഗീര്‍ വനത്തില്‍ ഒരു ടീം ഫോറസ്റ്റ് ഗാര്‍ഡുകള്‍ മുഴുവന്‍ വനിതകള്‍. ഇന്ത്യയില്‍ സിംഹങ്ങളെ കാണുന്ന ഒരേ ഒരു വനമേഖലയാണ് ഗുജ്‌റാത്തിലെ ഗിര്‍. 2007 ല്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് ഈ ഗ്രൂപ്പിന് രൂപം നല്‍കിയത്. ഗിര്‍ വനത്തിലെ ഫോറസ്റ്റ് ഗാര്‍ഡുകളില്‍ 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു.

'ഗിര്‍ വനത്തിലെ പെണ്‍ സിംഹങ്ങള്‍' എന്ന പേരില്‍ ഡിസ്‌കവറി ചാനല്‍ ഇവരെക്കുറിച്ചു പരമ്പര നിര്‍മിച്ചിട്ടുണ്ട്. നാല് ഭാഗം നീണ്ടു നില്‍ക്കുന്ന പരമ്പര ഇവരുടെ ജീവിതത്തെക്കുറിച്ചു പറയുന്നു.

ഗിര്‍ വനത്തില്‍ ഇപ്പോള്‍ 523 ഏഷ്യന്‍ സിംഹങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഞാന്‍ സിംഹങ്ങളെ കാണാറുണ്ട്. അപകടം സംഭവിച്ച മൃഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ ഇടപെടുകയൊള്ളു. അല്ലാത്ത പക്ഷം അവരുടെ അവയുടെ ജനനം,പ്രസവം, ഇരതേടല്‍ എന്നിവ വീക്ഷിക്കും 25 വയസുകാരിയായ കിരണ്‍ പതിജ പറഞ്ഞു.

സമീപ ഗ്രാമങ്ങളിലെ സ്ത്രീകള്‍ നടത്തുന്ന വന്യജീവി വേട്ടക്കും വൃക്ഷങ്ങള്‍ മുറിച്ചു കടത്തുന്നതിനും  മാറ്റം സംഭവിച്ചെന്ന ഇവര്‍ പറയുന്നു. മുമ്പ് പുരുഷ ഗാര്‍ഡുമാര്‍ക്ക് ഇടപെടാന്‍ ബുദ്ധിമുട്ടിയിരുന്ന മേഖലയായിരുന്നു ഇത്.