എന്തു കൊണ്ട് ബോളിവുഡിലെ കിംഗ് ഖാനായി ഷാരുഖ് വാഴുന്നു; ഉത്തരം എഡിന്‍ബെര്‍ഗിലെ ഡോക്ടറേറ്റ് സ്വീകരിക്കുന്ന വേളയിലെ ഷാരൂഖിന്റെ ഈ പ്രസംഗം വ്യക്തമാക്കി തരും

October 17, 2015, 5:47 pm
എന്തു കൊണ്ട് ബോളിവുഡിലെ കിംഗ് ഖാനായി ഷാരുഖ് വാഴുന്നു; ഉത്തരം എഡിന്‍ബെര്‍ഗിലെ ഡോക്ടറേറ്റ് സ്വീകരിക്കുന്ന വേളയിലെ ഷാരൂഖിന്റെ ഈ പ്രസംഗം വ്യക്തമാക്കി തരും
STORY PLUS
STORY PLUS
എന്തു കൊണ്ട് ബോളിവുഡിലെ കിംഗ് ഖാനായി ഷാരുഖ് വാഴുന്നു; ഉത്തരം എഡിന്‍ബെര്‍ഗിലെ ഡോക്ടറേറ്റ് സ്വീകരിക്കുന്ന വേളയിലെ ഷാരൂഖിന്റെ ഈ പ്രസംഗം വ്യക്തമാക്കി തരും

എന്തു കൊണ്ട് ബോളിവുഡിലെ കിംഗ് ഖാനായി ഷാരുഖ് വാഴുന്നു; ഉത്തരം എഡിന്‍ബെര്‍ഗിലെ ഡോക്ടറേറ്റ് സ്വീകരിക്കുന്ന വേളയിലെ ഷാരൂഖിന്റെ ഈ പ്രസംഗം വ്യക്തമാക്കി തരും

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയായ എഡിന്‍ബര്‍ഗ് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരസൂചകമായി ഡോക്ടറേറ്റ് പദവി നല്‍കിയത്. ലോകത്തിലെ പ്രശസ്തനായ താരമെന്ന നിലയിലുള്ള അംഗീകാരത്തിനും ലോകോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനുമാണ് സര്‍വ്വകലാശാല ഷാരൂഖിനെ ആദരിച്ചത്. ജീവിത പാഠങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ശ്രോതാക്കള്‍ക്കും മുന്നില്‍ ഷാരൂഖ് നടത്തിയ പ്രസംഗം വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും ഷാരൂഖ് ഖാന്‍ ഇത്രത്തോളം ഉയര്‍ന്നതെങ്ങനെയെന്ന് വ്യക്തമാക്കും. മറ്റൊന്നുമല്ല ജീവിതത്തില്‍ മനോഭാവമാണ് ഗതി നിര്‍ണയിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍ പ്രസംഗത്തിലൂടെയും ജീവിതത്തിലൂടെയും പറഞ്ഞുവെയ്ക്കുന്നു.

തന്റെ പ്രധാന ചിത്രങ്ങളായ ദീവാന, ചമത്കാര്‍, ദില്‍സേ,കുച്ച് കുച്ച് ഹോതാ ഹേ, കല്‍ ഹോ ന ഹോ എന്നിവ ഉദ്ധരിച്ചാണ് പ്രസംഗത്തിലേ ഓരോ വാക്കും എസ്ആര്‍കെ അടയാളപ്പെടുത്തിയത്. എഡിന്‍ബര്‍ഗിലെ പ്രസംഗത്തില്‍ ഷാരൂഖ് പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍

1.ബോളിവുഡ് ചിത്രങ്ങളെ പോലെ ജീവിതത്തിലും അവസാനം എപ്പോഴും നല്ലതായിരിക്കുമെന്ന് കരുതുക, അല്ലെങ്കില്‍ അതല്ല ആ കാര്യത്തിന്റെ അവസാനമെന്ന് കരുതുക, ഇനിയും നല്ല കാര്യങ്ങള്‍ പുറകെ വരാനിരിക്കുന്നതേയുള്ളുവെന്ന് മനസ്സിലാക്കുക. 'പിക്ചര്‍ അഭീ ബാകി ഹേ മേരെ ദോസ്ത്'

2.നന്നായി പഠിക്കുക, നന്നായി ജോലി ചെയ്യുക, നന്നായി ആസ്വദിക്കുക, നിയമങ്ങളില്‍ സ്വയം തളച്ചിടാതിരിക്കുക, ആരെയും വേദനിപ്പിക്കാതിരിക്കുക, ഏറ്റവും പ്രധാനം മറ്റൊരാളുടെ സ്വപ്‌നത്തിന് അനുസരിച്ച് ഒരിക്കലും ജീവിക്കാതിരിക്കുക

3.'സാധാരണ' എന്നൊരു അവസ്ഥയേയില്ല, ജീവിതമില്ലാത്ത അവസ്ഥയാണത്. ചിലതിനോട് വളരെ ഇഷ്ടവും ആകര്‍ഷണവും സ്‌നേഹവും തോന്നുന്ന ചില ഭ്രാന്തുകളാണ് ജീവിതത്തെ സന്തോഷ പ്രദവും വിജയകരവുമാക്കുന്നത്. നിങ്ങളുടെ ചെറിയ ചെറിയ ഭ്രാന്തുകളെ വഴിതെറ്റലായി കണ്ട് ലോകത്തിന് മുന്നില്‍ നിന്ന് മറച്ചു പിടിക്കരുത് ഒരിക്കലും. ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ വ്യക്തിത്വങ്ങളും,ബുദ്ധി ജിവികളും, സര്‍ഗാത്മക പ്രതിഭകളും , വിപഌവങ്ങള്‍ നയിച്ചവരും എല്ലാം അവരുടെ വ്യക്തിസവിശേഷതകള്‍ കൊണ്ട് ലോകം കീഴടക്കിയവരാണ്.

4.ധൈര്യമെന്നത് എവിടേയും ചാടിക്കയറി എന്ത് ചെയ്യാനുള്ള മനോഭാവമല്ല, ഭീരുത്വമില്ലെന്ന് കാണിക്കാന്‍ ഭയത്തെ മൂടിവെച്ച് അബദ്ധത്തില്‍ ചാടരുത്. ഭയത്തെ ഒരിക്കലും നിങ്ങളെ മൂടിവെയ്ക്കാനുള്ള പെട്ടികളാക്കരുത്. ഭയങ്ങളെ തിരിച്ചറിയണം അവയെ നിങ്ങളുടെ ഏറ്റവും വലിയ ശക്തികളാക്കി മാറ്റാന്‍ ശ്രമിക്കണം. ഈ മാറ്റത്തില്‍ ഒന്നും തെറ്റാവില്ലെന്ന് ഞാന്‍ ഉറപ്പ് തരാം, പക്ഷേ നിങ്ങള്‍ നിങ്ങളുടെ ഭയത്തിനെ മൂടിവെച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ എല്ലാം തെറ്റായി തന്നെ പരിണമിക്കും

5.ആശയ കുഴപ്പങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്, ലോകത്തിലെ എല്ലാ കാര്യങ്ങള്‍ക്കും സ്പഷ്ടത വരുന്നത് ഈ കണ്‍ഫ്യൂഷനുകളില്‍ നിന്നാണ്

6.കലാകാരനേക്കാള്‍ വലുത് കലസൃഷ്ടിയാണ്, നിങ്ങളുടെ കലാസൃഷ്ടിയോട് ഒരിക്കലും വൈകാരിക ബന്ധം പാടില്ല, അത് പിന്നോട്ട് വലിക്കും, മുന്നോട്ട് പോവുക

7.നിങ്ങള്‍ പണക്കാരനാകുന്നതിന് മുമ്പ് ഒരിക്കലും ജീവിതത്തില്‍ തത്വചിന്തകനാകരുത്

8. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അതിനോട് ഇഷ്ടവും താല്‍പര്യവും തോന്നിയില്ലെങ്കില്‍ ഒരിക്കലും ആ കാര്യം ചെയ്യരുത്.

9.ചക് ദേ ഇന്ത്യ സിനിമ എന്നെ പഠിപ്പിച്ചത്, എന്തെങ്കിലും നമ്മെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നാം എഴുന്നേറ്റ് നിന്ന് പുതിയ വഴി വിപരീത ദിശയില്‍ വെട്ടിത്തുറന്നില്ലെങ്കില്‍  ഒരിക്കലും മുന്നോട്ട് പോവാനാവില്ല. പരാതിപ്പെടുന്നത് നിര്‍ത്തി സ്വയം വഴി കണ്ടെത്താന്‍ പഠിക്കണം

10.ഇച്ഛാഭംഗം വന്നിരിക്കുമ്പോള്‍ നിങ്ങളെ നോക്കി തന്നെ ചിരിക്കുക, എന്റെ സിനിമകളിലെ രംഗങ്ങള്‍ നിങ്ങളെ ചിരികൊണ്ട് ഉന്മത്തരാക്കുമ്പോള്‍ ഒന്നോ രണ്ടോ കണ്ണീര്‍ത്തുള്ളിയെങ്കിലും പൊഴിക്കുക.

11.ഇന്ന് ജീവിക്കുക, ഇന്നത്തേക്ക് ജീവിക്കുക, ഈ നിമിഷത്തില്‍ ജീവിക്കുക, വ്യവസ്ഥകള്‍ കൊണ്ട് ചുറ്റപ്പെടാതിരിക്കുക, സ്വന്തം സ്വപ്‌നത്തിന് വേണ്ടി ജീവിക്കുക.

ഇത്രയും പറഞ്ഞ് ഷാരൂഖ് ഖാന്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ഏവര്‍ക്കും മനസ്സിലാകും എന്ത് കൊണ്ട് കിംഗ് ഖാന് പകരക്കാരില്ല എന്ന്.

പ്രസംഗത്തിന് ശേഷം ഏവര്‍ക്കുമൊപ്പം ഷാരൂഖ് ലുംങ്കി ഡാന്‍സ് ചുവടും വെച്ചു