അഖിലയ്ക്കും കുടുംബത്തിനും ഇനി നന്മയുടെ തണലില്‍

January 21, 2016, 12:40 pm
അഖിലയ്ക്കും കുടുംബത്തിനും ഇനി നന്മയുടെ തണലില്‍
STORY PLUS
STORY PLUS
അഖിലയ്ക്കും കുടുംബത്തിനും ഇനി നന്മയുടെ തണലില്‍

അഖിലയ്ക്കും കുടുംബത്തിനും ഇനി നന്മയുടെ തണലില്‍


ചട്ടഞ്ചാല്‍ : അഖിലയുടെയും കുടുംബത്തിന്റെയും പ്രതീക്ഷയ്ക്ക് ഇനി നന്മയുടെ തണല്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന പി.ആര്‍. അഖിലയ്ക്ക് സ്‌കൂളിലെ കൂട്ടുകാര്‍ ചേര്‍ന്ന് നിര്‍മിച്ച നന്മ വീടിന്റെ ഗൃഹപ്രവേശനത്തില്‍ വലതു കാലെടുത്തുവെച്ചത് വര്‍ഷങ്ങളായുള്ള സ്വപ്‌നങ്ങളിലേക്ക് കൂടിയാണ്.

വീടിന്റെ താക്കോല്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറും പട്ടയം എഡിഎം എച്ച് ദിനേശനും കൈമാറി. ചടങ്ങില്‍ ഇ.പി. രാജഗോപാലന്‍, ഫാദര്‍ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. കെ. മൊയ്തീന്‍ കുട്ടി ഹാജി, ഡോ: റാഫി അഹമ്മദ്, എം. രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, എം. മോഹനന്‍ നായര്‍ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ നല്‍കി. ടി. കണ്ണന്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വര്‍ഷ ഫിബ്രവരിയിലാണ് അഖിലയുടെ കൊളത്തൂര്‍ ബറോട്ടിയിലെ നിടുവോട്ട് വീടിന്റെ നിര്‍മാണം തുടങ്ങിയത്. പഠിച്ച വിദ്യാലയത്തിന്റെ കരുതലാണ്  അഖിലയ്ക്കും കുടുംബത്തിനും തണലായത്.  ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു പി.ആര്‍. അഖില. കൊളത്തൂരിലെ റോഡുപുറബോക്കില്‍ പ്ലാസ്റ്റിക്കുകൊണ്ട് മറച്ച കൂരയിലാണ് 17 വര്‍ഷമായി ഈ കുടുംബത്തിന്റെയും താമസം. അച്ഛന്‍ അജിത്തിന് അസുഖമായത്തിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അമ്മ ലീല, സഹോദരിമാരായ പത്താം ക്ലാസില്‍ പഠിക്കുന്ന നിഖില, അഞ്ചില്‍ പഠിക്കുന്ന അനഘ, അങ്കണവാടിയില്‍ പഠിക്കുന്ന അശ്വതി എന്നിവരുടെ പ്രതീക്ഷയെല്ലാം അഖിലയിലാണ്. പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്ക് നേടിയ അഖില രാജപുരം സെന്റ പയസ് ടെന്‍ത് കോളേജില്‍ ബിബിഎ ക്ക് പഠിക്കുകയാണിപ്പോള്‍. ചട്ടഞ്ചാല്‍ സ്‌ക്കൂളിലെ മലയാളം അധ്യാപകനും ക്ലാസ് ടീച്ചറുമായിരുന്ന രതീഷ് പിലിക്കോടിന്റെ ഇടപെടലാണ് അഖിലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

പ്ലസ് ടു പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകന്‍ കാര്യങ്ങള്‍ തിരക്കിയമ്പോളാണ് മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുത്തിന്റെ ദുരിതം അഖില വിവരിച്ചത്. പിന്നീട് വീട് വൈദ്യുത്കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി അഖിലയുടെ വീട്ടിലെത്തിയ അധ്യാപകന്‍ അമ്പരന്നു. അന്നാണ് അഖിലയ്ക്ക് സ്‌നേഹം കൊണ്ട് വീടുണ്ടാക്കാനുള്ള ശ്രമത്തിന് തുടക്കം കുറിക്കുന്നത്. രതീഷ് കുമാറിന്റെ നന്മയ്ക്ക് കൂട്ടായി  ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ., അധ്യപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എത്തി. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണച്ചുമതല വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച വെല്‍ഫയര്‍ കമ്മിറ്റിക്കായിരുന്നു  .

800 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട്ടിന്‍ മൂന്ന് ബെഡ്‌റൂം, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, വരാന്ത തുടങ്ങിയ സൗകര്യങ്ങളുണ്ട്.