ആരാച്ചാരിന്റെ അന്‍പതിനായിരാമത്തെ കോപ്പി വിറ്റ് പോയത് 55,000 രൂപയ്ക്ക്

May 18, 2015, 4:17 pm
ആരാച്ചാരിന്റെ അന്‍പതിനായിരാമത്തെ  കോപ്പി വിറ്റ് പോയത് 55,000 രൂപയ്ക്ക്
STORY PLUS
STORY PLUS
ആരാച്ചാരിന്റെ അന്‍പതിനായിരാമത്തെ  കോപ്പി വിറ്റ് പോയത് 55,000 രൂപയ്ക്ക്

ആരാച്ചാരിന്റെ അന്‍പതിനായിരാമത്തെ കോപ്പി വിറ്റ് പോയത് 55,000 രൂപയ്ക്ക്

കൊച്ചി: മലയാള നോവല്‍ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' നോവലിന്റെ അന്‍പതിനായിരാമത്തെ കോപ്പി വിറ്റ് പേയത് അമ്പത്തി അയ്യായിരം രൂപയ്ക്ക്. ഓണ്‍ലൈനിലൂടെ ഏര്‍പ്പാടാക്കിയ ലേലത്തിലൂടെയാണ് ആരാച്ചാര്‍ ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. അബൂദാബിയിലുളള സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ ഷംനാടാണ് അമ്പതിനായിരാമത്തെ കോപ്പി ലേലത്തിലൂടെ വിളിച്ചെടുത്തത്.

മെയ് 23ന് വൈകിട്ട് 5.30ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരാച്ചാര്‍ അമ്പതിനായിരം കോപ്പി തികഞ്ഞതിന്റെ ആഘോഷ ചടങ്ങില്‍ നടന്‍ മധു ഈ പ്രത്യേക പതിപ്പ് ബഷീര്‍ ഷംനാദിനു വേണ്ടി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക അജിതയ്ക്ക് കൈമാറും.

നോവലിന്റെ തുടക്കവും ഒടുക്കവും കെ.ആര്‍.മീരയുടെ കൈയക്ഷരത്തില്‍ തന്നെ വായിക്കാമെന്നുള്ളതാണ് അമ്പതിനായിരാമത്തെ കോപ്പിയുടെ പ്രത്യേകത. പാര്‍ച്ച്‌മെന്റ് പേപ്പറില്‍ കെ.ആര്‍.മീരയുടെ കൈയൊപ്പോടുകൂടിയാണ് ഈ കോപ്പി വരുന്നത്. ഭാഗ്യനാഥിന്റെ പെയ്ന്റിങുകളോടെ ലതര്‍ ബൗണ്ടായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ ശില്പി റിയാസ് കോമുവാണ് ആരാച്ചാര്‍ അമ്പതിനായിരാമത് കോപ്പിയുടെ കവര്‍ ഡിസൈന്‍ ചെയ്യുന്നത്.

ലേലത്തില്‍ വലിയ ആവേശത്തോടെയാണ് വായനക്കാര്‍ പങ്കെടുത്തത്. വിദേശരാജ്യങ്ങളില്‍ ഇത്തരം പുസ്തകലേലങ്ങള്‍ പതിവാണെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കുന്നത്. ലേലത്തുകയും അഭയ എന്ന സന്നദ്ധസംഘടനയ്ക്കായി സുഗതകുമാരിയ്ക്ക് കൈമാറും.