അഡോബ് ഫ്ലാഷും ഓര്‍മ്മയിലേയ്ക്ക് : 2020 ഓടെ സേവനം പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനി

July 26, 2017, 2:10 pm


അഡോബ് ഫ്ലാഷും ഓര്‍മ്മയിലേയ്ക്ക് : 2020 ഓടെ സേവനം പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനി
TechYouth
TechYouth


അഡോബ് ഫ്ലാഷും ഓര്‍മ്മയിലേയ്ക്ക് : 2020 ഓടെ സേവനം പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനി

അഡോബ് ഫ്ലാഷും ഓര്‍മ്മയിലേയ്ക്ക് : 2020 ഓടെ സേവനം പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനി

2020 ആവുന്നതോടുകൂടി ഫ്ലാഷ് ഇല്ലാതാവുമെന്ന് അഡോബ്. ഇക്കാര്യത്തെക്കുറിച്ച് കമ്പനി തന്നെ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ ആയ HTML5, WebGL, WebAssembly തുടങ്ങിയവയെല്ലാം പര്യാപ്തമായിക്കഴിഞ്ഞു. ഇവയെല്ലാം തന്നെ ഫ്ലാഷ് നല്‍കുന്ന എല്ലാ ഫീച്ചറുകളും നല്‍കുന്നും ഉണ്ട്. മിക്കയിടങ്ങളിലും ഫ്ലാഷിന്‍റെ ആവശ്യം തന്നെ ഇല്ലാതായിരിക്കുന്നു. 2020 ആവുന്നതോടെ ഫ്ലാഷിന്‍റെ പുതിയ അപ്ഡേറ്റുകള്‍ ഒന്നുംതന്നെ ഇറങ്ങില്ല. കമ്പനി പറയുന്നു.

ഉള്ളടക്കനിര്‍മ്മാതാക്കളോട് ഫ്ലാഷിനു പകരം മറ്റു പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തം തുടരും.

2010 മുതല്‍ തന്നെ ആപ്പിള്‍ മാക് ല്‍ ഫ്ലാഷ് സപ്പോര്‍ട്ട് നിര്‍ത്തിയിരുന്നു. ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് മുതലായവയില്‍ ഒരിക്കലും ഫ്ലാഷ് സപ്പോര്‍ട്ട് ഇല്ലായിരുന്നു. സഫാരി ബ്രൌസറില്‍ വെബ്കിറ്റ് എഞ്ചിന്‍ ആണ് ഉള്ളത്. പുതിയ എല്ലാ ഉള്ളടക്ക സ്റ്റാന്‍ഡേര്‍ഡുകളും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. സഫാരിയില്‍ ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ അത് ഓഫ് ആയിട്ടായിരിക്കും എപ്പോഴും ഉണ്ടാവുക.

ഫ്ലാഷിനു പകരം പുതിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ഡെവലപ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 17% വെബ്സൈറ്റുകള്‍ മാത്രമാണ് ഫ്ലാഷ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. 2020 ആവുന്നതോടെ ക്രോമില്‍ നിന്നും ഫ്ലാഷ് പൂര്‍ണമായും ഒഴിവാക്കും. 2019 പകുതിയോടെ മൈക്രോസോഫ്റ്റ് എഡ്ജില്‍ നിന്നും ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ നിന്നും ഫ്ലാഷ് സേവനം നിര്‍ത്തലാക്കും. 2020 ഓടെ രണ്ടു ബ്രൌസറുകളില്‍ നിന്നും അഡോബ് പൂര്‍ണമായും അപ്രത്യക്ഷമാവും