സ്നാപ്ഡീലിന്‍റെ ഫ്രീചാര്‍ജിന് 80 മില്ല്യന്‍ ഡോളര്‍ വിലയിട്ട് ആമസോണ്‍; ഒപ്പം എയര്‍ടെലും ആക്സിസ് ബാങ്കും

July 24, 2017, 4:24 pm

സ്നാപ്ഡീലിന്‍റെ ഫ്രീചാര്‍ജിന് 80 മില്ല്യന്‍ ഡോളര്‍ വിലയിട്ട് ആമസോണ്‍; ഒപ്പം എയര്‍ടെലും ആക്സിസ് ബാങ്കും
TechYouth

ഇ കൊമേഴ്സ്‌ രംഗത്തെ ഭീമന്‍മാരായ ആമസോണ്‍ സ്നാപ്ഡീലിന്‍റെ ഡിജിറ്റല്‍ പെയ്മെന്‍റ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിനു 70-80 മില്ല്യന്‍ ഡോളറിന്‍റെ ഓഫര്‍ വച്ചു. ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ മുതലായ കമ്പനികളുമായും ഇതേ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ് സ്നാപ്ഡീല്‍.

ആമസോണ്‍ ഇതിനായി പറയുന്ന തുക 70-80 മില്ല്യന്‍ ഡോളര്‍ ആണെന്ന് സീറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നാപ്ഡീല്‍ കമ്പനിയുടെ ഉടമസ്ഥരായ ബിഹിമോത്ത് ആന്‍ഡ് ജാസ്പര്‍ ഇന്‍ഫോടെക് പറഞ്ഞു. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ആക്സിസ് ബാങ്ക് ഇതിനു വേണ്ടി ഓഫര്‍ ചെയ്തത് 60-65 മില്ല്യന്‍ ഡോളര്‍ ആയിരുന്നു. പേ ടി എമ്മും കമ്പനിയുമായി 10 മില്ല്യന്‍ ഡോളര്‍ തുകയ്ക്ക് ഇത് വാങ്ങാനുള്ള സംസാരം നടന്നിരുന്നു.ഫ്രീചാര്‍ജ് വില്‍ക്കുന്നതോടെ സ്നാപ്ഡീല്‍ കമ്പനിയ്ക്ക് ഇപ്പോഴുള്ള സാമ്പത്തികപ്രതിസന്ധിക്ക് അല്പമൊന്നു ശമനമുണ്ടാവും എന്നാണു കരുതുന്നത്.

ആമസോണ്‍ ഈയിടെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കായി 5 ബില്ല്യന്‍ ഡോളര്‍ തുക ചെലവഴിച്ചിരുന്നു. ഇതുകൂടാതെ ആമസോണിന്‍റെ തന്നെ പെയ്മെന്‍റ് പ്ലാറ്റ്ഫോമായ ആമസോണ്‍ പേ ഇന്ത്യയ്ക്ക് വേണ്ടി മറ്റൊരു 130 കോടിയും ചെലവഴിച്ചിരുന്നു.

2015 ലാണ് ഫ്രീചാര്‍ജ് ജാസ്പെര്‍ കമ്പനി ഏറ്റെടുക്കുന്നത്. 400-450 മില്ല്യന്‍ ഡോളര്‍ തുകയുടെ ആ ഡീല്‍ ഇന്ത്യയുടെ ഏറ്റെടുക്കല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഡീലുകളില്‍ ഒന്നായിരുന്നു. എന്നാല്‍ സ്നാപ്ഡീല്‍ അല്‍പമൊന്നു താഴ്ന്നതോടെ ഫ്രീചാര്‍ജും വിലയിടിവിലായി.