ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഇനി ആമസോണ്‍ വീട്ടിലെത്തിക്കും!

July 31, 2017, 3:37 pm

ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഇനി ആമസോണ്‍ വീട്ടിലെത്തിക്കും!
TechYouth
TechYouth

ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഇനി ആമസോണ്‍ വീട്ടിലെത്തിക്കും!

ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഇനി ആമസോണ്‍ വീട്ടിലെത്തിക്കും!

എതിരാളി വെബ്സൈറ്റുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പോലും സേവനം നല്‍കി 'മാതൃകയാവാന്‍' ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമന്‍മാരിലൊന്നായ ആമസോണ്‍. ആമസോണിന്‍റെ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഓര്‍ഡര്‍ നല്‍കിയത് ഫ്ലിപ്പ്കാര്‍ട്ടിലോ സ്നാപ്ഡീലിലോ ആവട്ടെ, ഇവ ആമസോണ്‍ എത്തിച്ചു നല്‍കും. ഇന്ത്യന്‍ ലോജിസ്റ്റിക്സ് രംഗത്ത് വേരുറപ്പിക്കുക എന്നതാണ് ആമസോണിന്‍റെ ലക്‌ഷ്യം.എടുത്തിരുന്നു.

ഭക്ഷണവിതരണ രംഗത്തും കടന്നുവരാന്‍ ആമസോണ്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ചില കമ്പനികളോടെല്ലാം ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 300 വില്‍പ്പനക്കാരുമായി ചേര്‍ന്നാണ് പൈലറ്റ്‌ പ്രോജക്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ഇ കൊമേഴ്സ്‌ വിപണിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ശക്തിയായി മാറുക എന്നതാണ് ആമസോണ്‍ ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

ആമസോണിന്‍റെ വിതരണവിഭാഗമായ എ ടി എസ് നെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഇ കാര്‍ട്ടിനോടും ബ്ലൂഡാര്‍ട്ടിനോടുമെല്ലാം കിട പിടിക്കുന്ന സേവനമാക്കി മാറ്റുക എന്നതാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഈയിടെ കമ്പനിയില്‍ കൂടുതല്‍ എക്സിക്യൂട്ടീവുകളെ ജോലിക്കായി എടുത്തിരുന്നു.