ദൂരം അടിസ്ഥാനപ്പെടുത്തി ആമസോണിന്റെ പുതിയ നിരക്കുകള്‍; തലവേദനയാകുമെന്ന് കച്ചവടക്കാര്‍

July 24, 2017, 2:42 pm


ദൂരം അടിസ്ഥാനപ്പെടുത്തി ആമസോണിന്റെ പുതിയ നിരക്കുകള്‍; തലവേദനയാകുമെന്ന് കച്ചവടക്കാര്‍
TechYouth
TechYouth


ദൂരം അടിസ്ഥാനപ്പെടുത്തി ആമസോണിന്റെ പുതിയ നിരക്കുകള്‍; തലവേദനയാകുമെന്ന് കച്ചവടക്കാര്‍

ദൂരം അടിസ്ഥാനപ്പെടുത്തി ആമസോണിന്റെ പുതിയ നിരക്കുകള്‍; തലവേദനയാകുമെന്ന് കച്ചവടക്കാര്‍

അടുത്ത മാസം മുതല്‍ ദൂരം അടിസ്ഥാനപ്പെടുത്തി ഷിപ്‌മെന്‍റ് ചാര്‍ജുകള്‍ ഈടാക്കാന്‍ പോവുകയാണ് ഇ കൊമേഴ്സ്‌ പ്ലാറ്റ്ഫോമായ ആമസോണ്‍. ഇത് ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് വന്‍ തലവേദനയാകുമെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. ഇതോടെ വില്‍പ്പനയ്ക്ക് ചെലവാക്കേണ്ട തുക 15% കൂടും. ജി എസ് ടി മൂലം ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്ക് ഉണ്ടായ ആശ്വാസം ഇതോടെ ഇല്ലാതാകും എന്നാണു കച്ചവടക്കാരുടെ വാദം.

ആഗസ്റ്റ്‌ എട്ടുമുതല്‍ ആമസോണിന്‍റെ പുതിയ 'ഗോ ലോക്കല്‍' ഫീസ്‌ ഘടന നിലവില്‍ വരും. പുതിയ ഘടന പ്രകാരം ഷിപ്പിംഗ് ചാര്‍ജുകള്‍ 35% വരെ കുറയുമെന്ന് ആമസോണ്‍ വില്‍പ്പനക്കാരോട് പറയുന്നു. ഹാന്‍ഡ്ലിംഗ് ചാര്‍ജുകളും ദൂരം അടിസ്ഥാനപ്പെടുത്തിയുള്ള ഷിപ്പിംഗ് ചാര്‍ജുകളും ആനുപാതികമായിട്ടായിരിക്കും ഈടാക്കുക.

എന്നാല്‍ ആമസോണിന്‍റെ പുതിയ നടപടി ഒട്ടും നൈതികമല്ലെന്ന് ആള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെണ്ടേഴ്സ് അസോസിയേഷന്‍ (AIOVA) അറിയിച്ചു. ഇതോടുകൂടി വില്‍പ്പനച്ചെലവുകള്‍ അധികരിക്കും. ജി എസ് ടി മൂലം വിവിധ ടാക്സുകള്‍ മൂലം ഉണ്ടാവുന്ന ഭാരം അല്പം കുറഞ്ഞിരിക്കുകയായിരുന്നു. ആമസോണ്‍ വിലകള്‍ 15% വര്‍ധിപ്പിച്ചു. ജിഎസ്ടി കാരണം വില്‍പ്പനക്കാര്‍ക്ക് 4-5% ലാഭം ഉണ്ടായിരുന്നു. ഇപ്പോള്‍ ആമസോണിന്‍റെ പുതിയ നടപടി പ്രകാരം വില്‍പ്പനക്കാര്‍ക്ക് ഉണ്ടാവേണ്ട ആദായം ഒരുപാട് കുറയുന്നു. അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.

എന്നാല്‍ ഇതുമൂലം വില്‍പ്പനക്കാര്‍ക്ക് നഷ്ടമൊന്നും ഉണ്ടാകാന്‍ പോവുന്നില്ലെന്നും ആമസോണിലൂടെ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ചെലവുകള്‍ കുറയുകയാണ് ചെയ്യുകയെന്നും ആമസോണ്‍ പറയുന്നു. ജിഎസ്ടിയും ഇതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ആമസോണ്‍ പ്രതികരിച്ചു.