സംഗീത ആസ്വാദനത്തിന്‍റെ ഒരു യുഗം അവസാനിച്ചു; ഐപോഡ് നാനോയും ഷഫലും ആപ്പിള്‍ നിര്‍ത്തി

July 28, 2017, 5:02 pm
സംഗീത ആസ്വാദനത്തിന്‍റെ ഒരു യുഗം അവസാനിച്ചു;  ഐപോഡ് നാനോയും ഷഫലും ആപ്പിള്‍ നിര്‍ത്തി
TechYouth
TechYouth
സംഗീത ആസ്വാദനത്തിന്‍റെ ഒരു യുഗം അവസാനിച്ചു;  ഐപോഡ് നാനോയും ഷഫലും ആപ്പിള്‍ നിര്‍ത്തി

സംഗീത ആസ്വാദനത്തിന്‍റെ ഒരു യുഗം അവസാനിച്ചു; ഐപോഡ് നാനോയും ഷഫലും ആപ്പിള്‍ നിര്‍ത്തി

ആപ്പിള്‍ കമ്പനി തങ്ങളുടെ മ്യൂസിക് പ്ലെയറുകളായ ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവ നിര്‍ത്തലാക്കി. ആപ്പുകളുടെയും ഗെയിമുകളുടെയും ഈ കാലത്ത് ആപ്പില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കുഞ്ഞന്‍ പാട്ടുപെട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നതാണ് കാര്യം, ഇറങ്ങിയ കാലം മുതല്‍ സംഗീതപ്രേമികളുടെ ഇഷ്ട കൂട്ടായിരുന്ന ഈ പ്ലെയര്‍ അങ്ങനെ ഓര്‍മ്മകളിലേയ്ക്ക് മറയുകയാണ്.

മ്യൂസിക് പ്ലേ ചെയ്യാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഐഫോണ്‍ പോലെയുള്ള മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നിരവധിയുണ്ട്. മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ഇവയില്‍ പാട്ടും കേള്‍ക്കാം.

2005 ലാണ് നാനോയും ഷഫലും എത്തുന്നത്. ഐഫോണ്‍ ഇറങ്ങുന്നതിനു രണ്ടു വര്‍ഷം മുന്‍പ്. ആപ്പിളിന്‍റെ വിലകൂടിയ സ്റ്റാന്‍ഡേര്‍ഡ് ഐപോഡിനു പകരം വെക്കാന്‍ വന്നവ. 'നിങ്ങളുടെ പോക്കറ്റിലെ ആയിരം പാട്ടുകള്‍' എന്നാണ് സ്റ്റീവ് ജോബ്സ് ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

അഞ്ച് ജിബി ഹാര്‍ഡ് ഡ്രൈവ്, ഫയര്‍വയര്‍ പോര്‍ട്ട്, 1,000ത്തോളം പാട്ടുകള്‍ സേവ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രോള്‍ വീല്‍ തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പ് ഐപോഡിന്റെ ഫീച്ചറുകള്‍. ടച്ച് സംവിധാനത്തില്‍ വിന്‍ഡോസ് സപ്പോര്‍ട്ടോടു കൂടിയാണ് രണ്ടാം പതിപ്പ് ഐപോഡ് ആപ്പിള്‍ പുറത്തിറക്കിയത്.