അംബാനിയ്ക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ് എയര്‍ടെല്‍; ഇന്റര്‍നെറ്റ് ടിവി ലോഞ്ച്ഡ്! ഇനി വിരുന്നുമുറിയിലേക്ക് ഓണ്‍ലൈന്‍ ലോകമെത്തും

April 13, 2017, 11:06 am
അംബാനിയ്ക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ് എയര്‍ടെല്‍; ഇന്റര്‍നെറ്റ് ടിവി ലോഞ്ച്ഡ്! ഇനി വിരുന്നുമുറിയിലേക്ക് ഓണ്‍ലൈന്‍ ലോകമെത്തും
Being Social

ഏതൊരു ടെലിവിഷനേയും സ്മാര്‍ട്ട് ടിവിയാക്കുന്ന ആന്‍ഡ്രോയിഡ് അധിഷ്ടിത സെറ്റ് ടോപ്പ് ബോക്‌സ് എയര്‍ടെല്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ് തുടങ്ങി നിരവധി ആപ്പുകള്‍ സെറ്റ് ടോപ്പ് ബോക്‌സില്‍ ഇന്‍ബില്‍റ്റ് ആയുണ്ട്. ആമസോണ്‍ പ്രൈമും ക്രോംകാസ്റ്റും ഉടന്‍ സേവനത്തില്‍ ലഭ്യമാകും.

ഡിജിറ്റല്‍ ടിവിയെന്നാണ് എയര്‍ടെല്‍ പുതിയ ഡിടിഎച്ച് സര്‍വീസിന് നല്‍കിയിരിക്കുന്ന പേര്. വിരുന്നുമുറിയിലേക്ക് ഓണ്‍ലൈന്‍ ലോകത്തെ എത്തിക്കുന്ന സെറ്റ് ടോപ്പ് ബോക്‌സിന് മൂന്ന് മാസത്തേക്ക് 4,999 രൂപയാണ് നിരയ്ക്ക്. ഒരു വര്‍ഷത്തേയ്ക്ക് ആണെങ്കില്‍ 7,999 രൂപ നല്‍കിയാല്‍ മതിയാകും. സര്‍വീസില്‍ 500ലധികം സാറ്റലൈറ്റ് ടിവി ചാനലുകള്‍ ലഭിക്കുമെന്നാണ് എയര്‍ടെല്ലിന്റെ അവകാശവാദം.

വ്യാഴാഴ്ച്ച മുതല്‍ ആമസോണ്‍ ഇന്ത്യ വഴി യൂസര്‍മാര്‍ക്ക് എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി പര്‍ച്ചേസ് ചെയ്യാം. ഒരു മാസത്തിന് ശേഷം ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ ഇ കൊമേഴ്‌സ് സൈറ്റുകളിലും ലഭ്യമാകും. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി ഉടന്‍ സെറ്റ് ടോപ്പ് ബോക്‌സ് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിടിഎച്ച് സേവന രംഗത്തും റിലയന്‍സ് ജിയോ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് എയര്‍ടെല്‍ ഇന്റര്‍നെറ്റ് ടിവി അവതരിപ്പിച്ചിരിക്കുന്നത്. ഡിടിഎച്ച് സേവനരംഗത്ത് ഡിഷ് ടിവി, ടാറ്റാ സ്‌കൈ, വീഡിയോകോള്‍ ഡി2എച്ച് എന്നീ കമ്പനികളോടാണ് എയര്‍ടെല്‍ നിലവില്‍ മത്സരിക്കുന്നത്.

ഡിടിഎച്ച് രംഗത്തെ വരുമാന കണക്കില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് നിലവില്‍ എയര്‍ടെല്‍. വരിക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനവും. 1.26 കോടി യൂസര്‍മാരാണ് നിലവില്‍ ഡിടിഎച്ച് സേവനത്തിന്റെ വരിക്കാര്‍.

ഇന്‍ബില്‍റ്റ് വൈഫൈ റിസീവര്‍, ബ്ലൂടൂത്ത് അധിഷ്ടിത റിമോട്ട് കണ്‍ട്രോള്‍, ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച് ഫീച്ചര്‍ എന്നിവയാണ് എയര്‍ടെല്‍ ഇന്റര്‍നെറ്റ് ടിവിയുടെ മറ്റു പ്രത്യേകതകള്‍. എയര്‍ടെല്‍ ഇന്റര്‍നെറ്റ് ടിവിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മിനിമം 2എംബിപിഎസ് ബ്രോഡ്ബാന്‍ഡ് സ്പീഡോ ഉള്ള ഇന്റര്‍നെറ്റ് കണക്ഷന്‍(അല്ലെങ്കില്‍ 4ജി ഹോട്ട്‌സ്‌പോട്ട് കണക്ഷന്‍) വേണം.