വാട്സാപ്പിനെ വെല്ലുന്ന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിലാണോ ആമസോണ്‍?

July 18, 2017, 5:08 pm


വാട്സാപ്പിനെ വെല്ലുന്ന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിലാണോ ആമസോണ്‍?
Being Social
Being Social


വാട്സാപ്പിനെ വെല്ലുന്ന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിലാണോ ആമസോണ്‍?

വാട്സാപ്പിനെ വെല്ലുന്ന ചാറ്റ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിലാണോ ആമസോണ്‍?

'എനിടൈം' എന്ന് പേരിട്ടിട്ടുള്ള പുതിയ മെസേജിംഗ് അപ്ളിക്കേഷന്‍റെ പണിപ്പുരയിലാണ് ആമസോണ്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണിന്‍റെ സ്വന്തം മെസേജിംഗ് ആപ്പ് എന്ന് പറയപ്പെടുന്ന 'എനിടൈം' ഇറങ്ങുന്നതോടെ വാട്സാപ്പിനു പണിയാകുമോ എന്ന് നോക്കിയിരിക്കുകയാണ് എല്ലാവരും.

ഒരു ചാറ്റ് ആപ്പിനു വേണ്ട ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണ് ആമസോണ്‍ ഇപ്പോള്‍ എന്ന് ഈ വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു‍. ഈ ആപ്പിന് ഉള്ള പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് വിവരിച്ചുകൊണ്ട് ഇതിന്‍റെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്.

'ഒരു മെസേജിംഗ് ആപ്പില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം' എന്നാണു ഈ ചിത്രത്തില്‍ ഇതിനെക്കുറിച്ച്‌ പറയുന്നത്. കൂടുതല്‍ സ്വകാര്യത, ഉയര്‍ന്ന ക്വാളിറ്റിയുള്ള ശബ്ദവും വീഡിയോയും, ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഫില്‍ട്ടറുകള്‍ മുതലായവയും ഇതിലുണ്ട് എന്ന് ഈ ചിത്രത്തില്‍ പറയുന്നു.ഡസ്ക്ടോപ്‌, മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട്‌വാച്ചുകള്‍ എന്നിവയിലെല്ലാം ഈ ആപ്പ് ഉപയോഗിക്കാന്‍ പറ്റുമത്രേ.

എന്നാല്‍ ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. എപ്പോള്‍ മുതല്‍ ഈ ആപ്പ് ഉപയോഗിക്കാനാവും എന്നും വിവരമൊന്നും ഇല്ല.ഈ വര്‍ഷം ആദ്യം 'ആമസോണ്‍ ചൈം' സര്‍വീസ് അവതരിപ്പിച്ചിരുന്നു. ആമസോണ്‍ വെബ് സര്‍വീസിന്‍റെ സേവനമായ ഇത് ഡസ്ക്ടോപ്പിലും മൊബൈല്‍ ഡിവൈസുകളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോമാണ്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വോയ്സ് കോളുകള്‍, ചാറ്റ്, കണ്ടന്റുകള്‍ ഷെയര്‍ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉണ്ട്.