14 വയസ്സ് വരെ മക്കളെ ഫോണ്‍ തൊടാന്‍ അനുവദിച്ചിട്ടില്ല ഈ ടെക്ക് അതികായന്‍; അതിന് കാരണവുമുണ്ട്, ഏവരും കേള്‍ക്കേണ്ടതും

April 24, 2017, 3:20 pm
14 വയസ്സ് വരെ മക്കളെ ഫോണ്‍ തൊടാന്‍ അനുവദിച്ചിട്ടില്ല ഈ ടെക്ക് അതികായന്‍; അതിന് കാരണവുമുണ്ട്, ഏവരും കേള്‍ക്കേണ്ടതും
Being Social
Being Social
14 വയസ്സ് വരെ മക്കളെ ഫോണ്‍ തൊടാന്‍ അനുവദിച്ചിട്ടില്ല ഈ ടെക്ക് അതികായന്‍; അതിന് കാരണവുമുണ്ട്, ഏവരും കേള്‍ക്കേണ്ടതും

14 വയസ്സ് വരെ മക്കളെ ഫോണ്‍ തൊടാന്‍ അനുവദിച്ചിട്ടില്ല ഈ ടെക്ക് അതികായന്‍; അതിന് കാരണവുമുണ്ട്, ഏവരും കേള്‍ക്കേണ്ടതും

'ഒരാളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എളുപ്പം തിരിച്ചറിയുന്നത് എങ്ങനെ? അയാള്‍ നേരെ ഇരിക്കുന്നുണ്ടാകും!' വാട്‌സ്ആപ്പില്‍ അടുത്തിടെ പ്രചരിച്ച നുറുങ്ങ് തമാശകളില്‍ ഒന്നായിരുന്നു ഇത്.

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലാണ് ഇപ്പോള്‍ നമ്മുടെ ജീവിതം. നേരിട്ട് കണ്ട് പരസ്പരം സംവദിക്കാനൊന്നും ആര്‍ക്കും സമയമില്ല. 'വാട്‌സ്ആപ്പില്‍ വേണേല്‍ മിണ്ടാം' എന്ന ലൈനിലാണ് കാര്യങ്ങള്‍. നാലാള്‍ കൂടുന്നിടത്തെല്ലാം കാണുന്നത് തല കുമ്പിട്ട് മൊബൈലില്‍ നോക്കിയിരിക്കുന്നവരെ. അക്കാര്യത്തില്‍ യുവാക്കളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമൊന്നുമില്ല. 'ഹായ്, ഹലോ എന്തുണ്ട് വിശേഷം' എന്നതില്‍ കവിഞ്ഞ് ആര്‍ക്കും തമ്മില്‍ ഒന്നും പറയാനില്ല. ഇതേ പാതയില്‍ തന്നെയാണ് നമ്മുടെ വീട്ടിലെ കുട്ടികളും.

ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നത് ഭൂഷണമാണോ? ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. മേല്‍ ചോദ്യത്തിന് ഉത്തരം എന്തു തന്നെയായാലും ഏവരും ശ്രദ്ധിക്കേണ്ടതാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ വെളിപ്പെടുത്തല്‍.

സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ സ്വന്തം മക്കള്‍ക്ക് ഒരു നിശ്ചിത പ്രായം വരെ ബില്‍ ഗേറ്റ്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്തിനെന്നാണ് ചോദ്യമെങ്കില്‍ അതിനും ബില്‍ ഗേറ്റ്‌സിന് ഉത്തരമുണ്ട്.

എല്ലാത്തിനും ഞങ്ങളൊരു സമയം നിശ്ചയിച്ചിരുന്നു. അതിനുശേഷം സ്‌ക്രീന്‍ ടൈം അനുവദിച്ചിരുന്നില്ല. വേണ്ടുവോളം സമയം ഉറങ്ങാന്‍ അതവര്‍ക്ക് സഹായകരമായിരുന്നു. സാങ്കേതിക വിദ്യകളെ മികച്ച രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നിങ്ങള്‍ എപ്പോഴും നോക്കണം. ഹോംവര്‍ക്ക്, സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കം എന്നീ കാര്യങ്ങള്‍ക്കൊപ്പം എവിടെയാണ് അത് അധികമുള്ളതെന്നും നോക്കണം. ഭക്ഷണ സമയത്ത് ഞങ്ങള്‍ ടേബിളില്‍ സെല്‍ഫോണുകള്‍ വെക്കാറില്ല. 14 വയസ്സ് വരെ ഞങ്ങള്‍ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല. മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് പറഞ്ഞ് മക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.  
ബില്‍ ഗേറ്റ്‌സ്
ബില്‍ ഗേറ്റ്‌സ് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം 
ബില്‍ ഗേറ്റ്‌സ് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം 

ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആയ ഡെയ്‌ലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ തുറന്നുപറച്ചില്‍. ജെന്നിഫര്‍(20), റോറി(17), ഫോബി(14) എന്നിങ്ങനെ മൂന്ന് മക്കളാണ് ബില്‍ ഗേറ്റ്‌സ് മെലിന്ദ ദമ്പതികള്‍ക്കുള്ളത്.

ടെക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ മക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ ടെക്ക് അതികായനല്ല ബില്‍ ഗേറ്റ്‌സ്. തന്റെ മക്കള്‍ ഐപാഡ് ഉപയോഗിച്ചിരുന്നില്ലെന്ന് 2010ല്‍ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.