ദരിദ്രരരെന്ന് വിളിച്ച മുതലാളിക്ക് ഇന്ത്യയ്ക്കാരുടെ ‘വമ്പന്‍ പണി’; ട്രോളര്‍മാര്‍ക്ക് പിന്നാലെ ഹാക്കര്‍മാരുടെ ആക്രമണവും; ചോര്‍ത്തിയത് 17 ലക്ഷം പേരുടെ വിവരങ്ങള്‍ 

April 17, 2017, 12:42 pm
 ദരിദ്രരരെന്ന് വിളിച്ച മുതലാളിക്ക് ഇന്ത്യയ്ക്കാരുടെ ‘വമ്പന്‍ പണി’; ട്രോളര്‍മാര്‍ക്ക് പിന്നാലെ ഹാക്കര്‍മാരുടെ ആക്രമണവും; ചോര്‍ത്തിയത് 17 ലക്ഷം പേരുടെ വിവരങ്ങള്‍ 
Being Social

ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്പ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാന്‍ സ്പീഗെലിന്റെ വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിനു പിന്നാലെ ഹാക്കര്‍മാരുടെ ആക്രമണവും. 17 ലക്ഷം പേരുടെ സ്‌നാപ്ചാറ്റ് ഹാക്ക് വിവരങ്ങളാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

ഇന്ത്യയിലെ അനോണിമസ് ഹാക്കിങ് സംഘമാണ് സ്‌നാപ്ചാറ്റ് ഹാക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഹാക്കിങ് നടന്നതെങ്കിലും പുതിയ വിവാദം വന്നതോടെ ഈ ചോര്‍ത്തിയ വിവരങ്ങള്‍ ബ്ലാക്ക് വെബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

2015ലെ സിഇഓ ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ സ്‌നാപ്ചാറ്റിനെതിരെ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം കത്തി പടര്‍ന്നപ്പോള്‍ ആപ്പ് റേറ്റിങ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തി.

‘ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല’ - എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കാരെ അവഹേളിച്ച സിഇഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു. #UninstallSnapchat എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഈ ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.

ആഹ്വാനം എല്ലാവരും ഏറ്റെടുത്തതോടെ ആപ്പിള്‍ സ്റ്റോറില്‍ ആപ്പിന്റെ റേറ്റിങ് ഒന്നിലേക്ക് കൂപ്പുകുത്തി. നിലവിലെ ആപ്പ് പതിപ്പിന് ലഭിച്ച കസ്റ്റമര്‍ റേറ്റിങ് ഇപ്പോള്‍ സിംഗിള്‍ സ്റ്റാര്‍ ആണെന്ന് ആപ്പ് സ്റ്റോറിലെ ആപ്പ് ഇന്‍ഫോയില്‍ പറയുന്നു. എല്ലാ പതിപ്പുകള്‍ക്കുമുള്ള റേറ്റിങ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്. #boycottsnapchat എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നു. സ്നാപ്പ് ചാറ്റിനെതിരായ പോസ്റ്റുകളും പ്രവഹിക്കുന്നു.

Also Read: ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ല, ഈ ആപ് സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്ന് സിഇഓ; പൊങ്കാലയുമായി ട്രോളന്‍മാര്‍