ഇന്ത്യന്‍ ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയ്ക്ക് ആദരമായി ഗുഗിള്‍

September 23, 2017, 1:58 pm


ഇന്ത്യന്‍ ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയ്ക്ക് ആദരമായി ഗുഗിള്‍
Being Social
Being Social


ഇന്ത്യന്‍ ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയ്ക്ക് ആദരമായി ഗുഗിള്‍

ഇന്ത്യന്‍ ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയ്ക്ക് ആദരമായി ഗുഗിള്‍

ഇന്ത്യന്‍ ശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയുടെ നുറാം ജന്‍മവാര്‍ഷിക ദിനത്തില്‍ ആദരവ് പ്രകടിപ്പിച്ച് സ്‌പെഷ്യല്‍ ഡുഡിലുമായി ഗുഗിള്‍. അസിമ ചാറ്റര്‍ജി ഡോക്ടറേറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വനിതയും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റുമായിരുന്നു.

കൊല്‍ക്കട്ടയിലാണ് അസിമ വളര്‍ന്നത്. വനിതകള്‍ രസതന്ത്രം പഠിക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്താണ് ചാറ്റര്‍ജി ഓര്‍ഗാനിക് കെമിസ്ട്രിയുടെ ലോകത്തേയ്ക്ക് കടന്നത്. ചാറ്റര്‍ജിയുടെ ഗവേഷണങ്ങള്‍ വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ വരുത്തി.കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്ന വിന്‍ക ആല്‍ക്കലോയിഡില്‍ നടത്തിയ ഗവേഷണം കാന്‍സര്‍ ചികിത്സാ രംഗത്ത് സഹായകമായി. ഔഷധ സസ്യങ്ങളെ കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

പത്മഭുഷണ്‍, സി.വി. രാമന്‍ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടി. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ച ചാറ്റര്‍ജി 2006 നവംബര്‍ 22 ന് വിടവാങ്ങി. പ്രത്യേക ദിനങ്ങളിലും കലാകാരുടെയും ശാസ്ത്രജ്ഞരുടെയും ജന്‍മ ദിനത്തിലും ആദരവ് പ്രകടിപ്പിക്കാന്‍ ഗൂഗിള്‍ സ്‌പെഷ്യല്‍ ഡൂഡിലുമായെത്താറുണ്ട്.