ശമ്പളത്തില്‍ ഗൂഗിള്‍ സിഇഒ പിച്ചെ മരണമാസാ; 2016ല്‍ പ്രതിദിനം വാങ്ങിയത് 3.52 കോടി രൂപ! ഓഹരി വിഹിതത്തിലും കൊയ്ത്ത് 

April 29, 2017, 4:33 pm
ശമ്പളത്തില്‍ ഗൂഗിള്‍ സിഇഒ പിച്ചെ മരണമാസാ; 2016ല്‍ പ്രതിദിനം വാങ്ങിയത് 3.52 കോടി രൂപ! ഓഹരി വിഹിതത്തിലും കൊയ്ത്ത് 
Being Social

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ ശമ്പളത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധന. 2016ല്‍ 1285 കോടി രൂപയാണ്(200 മില്യണ്‍ യുഎസ് ഡോളര്‍) പിച്ചെ പ്രതിഫലമായി ഗൂഗിളില്‍ നിന്നും കൈപറ്റിയത്. 2015മായി താരതമ്യം ചെയ്യുമ്പോള്‍ ശമ്പളത്തില്‍ ഇരട്ടിവര്‍ധന.

ശമ്പളത്തിനൊപ്പം ഓഹരി വിഹിതമായി 198.7 മില്യണ്‍ ഡോളറും പിച്ചെയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചു. 99.8 മില്യണ്‍ യുഎസ് ഡോളറായിരുന്നു 2015ല്‍ ഇത്.

പിച്ചെ സിഇഒ ആയതിന് ശേഷം കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ സാധിച്ചതാണ് ഗൂഗിള്‍ പിച്ചെയ്ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ കാരണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആല്‍ഫബറ്റിന് കീഴില്‍ പുതിയ ബിസിനസ് സാമ്രാജ്യം വളര്‍ത്താനായി ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ 2015 ഓഗസ്റ്റിലാണ് കമ്പനിയുടെ തലപ്പത്തേക്കുള്ള പിച്ചെയുടെ സ്ഥാനാരോഹണം.

പിച്ചെയുടെ കീഴില്‍ യൂട്യൂബ് ബിസിനസ്സില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാനും മെഷീന്‍ ലേണിങ്, ഹാര്‍ഡ് വെയര്‍, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും ഗൂഗിളിന് കഴിഞ്ഞു. 2016ല്‍ ഗൂഗിള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളും വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും, ഒരു റൗട്ടറും ശബ്ദ നിയന്ത്രിത സ്മാര്‍ട്ട് സ്പീക്കറും പുറത്തിറക്കുകയുണ്ടായി.

ഹാര്‍ഡ്‌വെയര്‍, ക്ലൗഡ് സര്‍വീസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനം അവസാന പാദത്തില്‍ 3.1 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പത് ശതമാനം വര്‍ധന. ആല്‍ഫബെറ്റിന്റെ ഓഹരി വിപണിയിലെ മൂല്യവും കുതിച്ചുയര്‍ന്നു.