പ്ലസ് വണ്ണുകാരന്‍, 16 വയസ്സ് ; ഗൂഗിള്‍ നല്‍കുന്ന ശമ്പളം 1.44 കോടി!

August 1, 2017, 3:37 pm
പ്ലസ് വണ്ണുകാരന്‍, 16 വയസ്സ് ; ഗൂഗിള്‍ നല്‍കുന്ന ശമ്പളം 1.44 കോടി!
Being Social
Being Social
പ്ലസ് വണ്ണുകാരന്‍, 16 വയസ്സ് ; ഗൂഗിള്‍ നല്‍കുന്ന ശമ്പളം 1.44 കോടി!

പ്ലസ് വണ്ണുകാരന്‍, 16 വയസ്സ് ; ഗൂഗിള്‍ നല്‍കുന്ന ശമ്പളം 1.44 കോടി!

ഗൂഗിള്‍ ചണ്ഡിഗഡില്‍ നിന്നുള്ള പതിനാറുകാരന് ജോലി നല്‍കി. ശമ്പളം എത്രയാണെന്നറിയണ്ടേ? വെറും 1.44 കോടി! ഹര്‍ഷിത് ശര്‍മ എന്നാണു ഈ മിടുക്കന്റെ പേര്. ഗൂഗിളിന്‍റെ യു എസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷിത്. ഒരു വര്‍ഷം ട്രെയിനിംഗ് ഉണ്ടായിരിക്കും. ഈ സമയം പ്രതിമാസം നാലു ലക്ഷം രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. ട്രെയിനിംഗ് പൂര്‍ത്തിയായാല്‍ പ്രതിമാസം 12 ലക്ഷം രൂപയ്ക്ക് ഗൂഗിളില്‍ ജോലിക്കായി തുടരാം.

താന്‍ ഓണ്‍ലൈന്‍ ജോലിക്കായി അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നു ഹര്‍ഷിത് പറഞ്ഞു. "മേയിലാണ് ഈ ജോലിക്കായി അപേക്ഷിച്ചത്. ഓണ്‍ലൈനില്‍ ആയിരുന്നു അഭിമുഖം. കഴിഞ്ഞ പത്തു വര്‍ഷമായി ഗ്രാഫിക് ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ഈ ജോലി ലഭിച്ചത്"

ഒരു ഗൂഗിള്‍ ലിങ്കില്‍ ആണ് ഹര്‍ഷിത് അപേക്ഷിച്ചത്. ജൂണില്‍ കമ്പനി അപ്പോയിന്റ്മെന്റ് ലെറ്റര്‍ അയക്കുകയും ചെയ്തു. സ്കൂള്‍ കാലത്ത് തന്നെ സിനിമാതാരങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് 40,000-50,000 രൂപ സമ്പാദിച്ച ചരിത്രവുമുണ്ട് ഹര്‍ഷിതിന്. കൂടാതെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 7000 രൂപയുടെ ഒരു അവാര്‍ഡും ലഭിച്ചിരുന്നു.