ലോക്ക് ചെയ്യാം ,ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയാം; ഇങ്ങനെ

August 3, 2017, 4:37 pm


ലോക്ക് ചെയ്യാം ,ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയാം; ഇങ്ങനെ
Being Social
Being Social


ലോക്ക് ചെയ്യാം ,ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയാം; ഇങ്ങനെ

ലോക്ക് ചെയ്യാം ,ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയാം; ഇങ്ങനെ

ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും അറിയണമെങ്കില്‍ ആധാര്‍ മാത്രം നോക്കിയാല്‍ മതി. അതുകൊണ്ടുതന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത് ഏറെ ഗൗരവകരമായ കാര്യം തന്നെയാണ്. ഈയിടെയായി ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന് ഒരുപാട് പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്വന്തം സ്വകാര്യത സംരക്ഷിക്കാനും ഇത്തരം വിവരങ്ങള്‍ മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നതു തടയാനും വേണ്ടി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

#1. UIDAI വെബ്‌സൈറ്റ് തുറക്കുക.

#2. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.

#3. ആധാര്‍ നമ്പറിനു താഴെ കാണുന്ന ചിത്രത്തിലെ സുരക്ഷ കോഡ് നല്‍കുക.

#4. OTP ജനറേറ്റ് ചെയ്യുക.

#5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ OTP എസ്എംഎസ് വരുന്നതാണ്. ആ OTP അതേ പേജില്‍ എന്റര്‍ ചെയ്യുക.

#6."എനേബിള്‍ ബയോമെട്രിക് ലോക്കിംഗ്" ക്ലിക്ക് ചെയ്ത് ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്യാം

ഈ സൗകര്യം വേണ്ട എന്ന് തോന്നുകയാണെങ്കില്‍ ഇത് വീണ്ടും ഡിസേബിള്‍ ചെയ്യാം. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും തോന്നുന്ന സമയത്തെല്ലാം നിങ്ങളുടെ വിവരങ്ങള്‍ എടുത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ആരെങ്കിലും ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ നോക്കിയാല്‍ മൊബൈലിലേയ്ക്ക് ഓടിപി വരും. ഇതുപയോഗിച്ച് മാത്രമേ ആധാര്‍ വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ എടുത്ത് ഉപയോഗിക്കാനാവൂ.