കൊതുകിനെ കൊന്ന് ചിത്രം പങ്കുവെച്ചു; യൂസര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍ 

September 2, 2017, 5:27 pm
കൊതുകിനെ കൊന്ന് ചിത്രം പങ്കുവെച്ചു; യൂസര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍ 
Being Social
Being Social
കൊതുകിനെ കൊന്ന് ചിത്രം പങ്കുവെച്ചു; യൂസര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍ 

കൊതുകിനെ കൊന്ന് ചിത്രം പങ്കുവെച്ചു; യൂസര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍ 

കൊതുകിനെ കൊന്ന ചിത്രം പങ്കുവെച്ച യുവാവിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍. ജപ്പാനിലാണ് സംഭവം. nemuismywife എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ആഗസ്റ്റ് 20ന് ടിവി കാണുകയായിരുന്ന യുവാവിനെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. അപ്പോള്‍ തന്നെ കൊതുകിനെ അടിച്ച് കൊല്ലുകയും ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞാന്‍ വിശ്രമിക്കാനാണ് ടിവി കാണുന്നത്, അപ്പോള്‍ എന്നെ കൊതുക് കടിച്ച് ശല്യപ്പെടുത്തിയാല്‍ എന്ത് ചെയ്യണമെന്ന് ചോദ്യം ഉന്നയുച്ചു കൊണ്ടാണ് ചിത്രം ട്വീറ്റ് ചെയ്തത്.

പിന്നീടാണ് യുവാവ് തനിക്ക് ട്വീറ്ററില്‍ നിന്നു വന്ന സന്ദേശം ശ്രദ്ധയില്‍ പെട്ടത്. താങ്കളുടെ അക്കൗണ്ട് മരവിപ്പിക്കുകയാണെന്ന് കാണിച്ച് അദ്ദേഹത്തിന് മെസേജ് വരികയായിരുന്നു. ഇനി ഈ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതായിരുന്നു സന്ദേശം. തുടര്‍ന്ന് അദ്ദേഹം പുതിയ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുകയും തന്റെ പഴയ അക്കൗണ്ട് മരവിപ്പിച്ച് കാര്യം ട്വിറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റിന് ഏകദേശം 27000 ലധികം ലൈക്കുകളും 31,000 ലധികം റി ട്വീറ്റുകളും ലഭിച്ചു.