സമ്പത്തിന്‍റെ കാര്യത്തില്‍ ബില്‍ ഗേറ്റ്സിനെ കടത്തി വെട്ടി ആമസോണ്‍ മുതലാളി; ഒന്നാമനായത് ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് മാത്രം!

July 28, 2017, 12:41 pm

സമ്പത്തിന്‍റെ കാര്യത്തില്‍ ബില്‍ ഗേറ്റ്സിനെ കടത്തി വെട്ടി ആമസോണ്‍ മുതലാളി; ഒന്നാമനായത് ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് മാത്രം!
Being Social

ആമസോണ്‍ സ്ഥാപകനും സിഇഓയുമായ ജെഫ് ബിസോസ് വ്യാഴാഴ്ച രാവിലെ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള വ്യക്തിയായി മാറി. ആമസോണിന് ഓഹരിവിപണിയില്‍ പെട്ടെന്നുണ്ടായ മൂല്യവര്‍ധന കാരണമായിരുന്നു ഇത്. അതോടെ കുറച്ചു മണിക്കൂര്‍ നേരത്തേക്ക് ബിസോസ് സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തിന്‍റെ നെറുകയിലെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് അതോടെ രണ്ടാമനായി. എന്നാല്‍ മുന്‍പ് പലപ്പോഴും ഇങ്ങനെ കുറച്ചു നേരത്തേയ്ക്ക് ഗേറ്റ്സ് രണ്ടാമനായിട്ടുണ്ട്.പിന്നീട് കുറച്ചു സമയം കൊണ്ട് ആമസോണിന്‍റെ ഓഹരിമൂല്യം വീണ്ടും ചെറുതായി കുറഞ്ഞപ്പോള്‍ ബിസോസ് രണ്ടാം സ്ഥാനത്തെത്തി.

1995 ലാണ് ബിസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ആമസോണ്‍. വാഷിംഗ്‌ടണിലെ സിയാറ്റിൽ ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനി ഇപ്പോൾ വീഡിയോ, സി ഡി, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിമുകൾ, ഇലക്ട്രിക് ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി പല ഉല്പന്നങ്ങളും വില്ക്കുന്നുണ്ട്.

ആദ്യ നാലഞ്ചു വർഷത്തേക്ക്‌ ലാഭപ്രതീക്ഷയില്ലാതെയായിരുന്നു ആമസോണ്‍ തുടങ്ങിയത്. എന്നാൽ ഈ നയം കാര്യക്ഷമമായിരുന്നു. മറ്റു കമ്പനികൾ ഡോട്‌.കോം ബൂമിൽ അനവധി മടങ്ങു ലാഭം കൊയ്തപ്പോൾ ആമസോൺ സാവധാനത്തിലാണ്‌ വളർന്നത്‌. അതുപോലെ ഈ കമ്പനികൾ തകർന്നപ്പോൾ ആമസോൺ പിടിച്ചുനിൽക്കുകയും പിന്നീട്‌ ലാഭത്തിലേക്കു വളരുകയും ചെയ്തു.

ഇന്ന് ബുക്ക്, ഡിവിഡി, മ്യൂസിക് സിഡി, സോഫ്റ്റ്‌വെയർ, വസ്ത്രങ്ങൾ, കുട്ടികൾക്കായുള്ള ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ആഭരണങ്ങൾ, സംഗീത-കായിക ഉപകരണങ്ങൾ എന്നിവ ആമസോൺ.കോമിൽ ലാഭമാണ്. ഇവ കൂടാതെ ആമസോൺ പ്രൈം, ആമസോൺ വെബ് സർവീസസ്, അലക്സാ, ആപ്പ് സ്റ്റോർ, ആമസോൺ ഡ്രൈവ്, കിൻഡിൽ, ഫയർ ടാബ്ലറ്റ്, ഫയർ ടീവി, കിൻഡിൽ സ്റ്റോർ എന്നീ സേവനങ്ങളും ആമസോൺ.കോം ലഭ്യമാക്കിയിരിക്കുന്നു.

ഓൺലൈൻ ഷോപ്പിംഗ്‌ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബിസോസിനെ 'ടൈം മാഗസിൻ' 1999-ലെ വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു.

(കടപ്പാട്: വിക്കിപീഡിയ)