ആര് പറഞ്ഞു ജിയോ മധുവിധു അവസാനിച്ചെന്ന്? ഒരു ജിബിപിഎസ് വേഗതയില്‍ ഉടന്‍ അടുത്ത കാര്‍ഡിറക്കും; അംബാനിയുടെ സൈറ്റ് പറയുന്നത്

April 7, 2017, 3:36 pm
ആര് പറഞ്ഞു ജിയോ മധുവിധു അവസാനിച്ചെന്ന്? ഒരു ജിബിപിഎസ് വേഗതയില്‍ ഉടന്‍ അടുത്ത കാര്‍ഡിറക്കും;  അംബാനിയുടെ സൈറ്റ് പറയുന്നത്
Being Social
Being Social
ആര് പറഞ്ഞു ജിയോ മധുവിധു അവസാനിച്ചെന്ന്? ഒരു ജിബിപിഎസ് വേഗതയില്‍ ഉടന്‍ അടുത്ത കാര്‍ഡിറക്കും;  അംബാനിയുടെ സൈറ്റ് പറയുന്നത്

ആര് പറഞ്ഞു ജിയോ മധുവിധു അവസാനിച്ചെന്ന്? ഒരു ജിബിപിഎസ് വേഗതയില്‍ ഉടന്‍ അടുത്ത കാര്‍ഡിറക്കും; അംബാനിയുടെ സൈറ്റ് പറയുന്നത്

സമ്മര്‍ സര്‍പ്രൈസ് ഓഫറിന് ട്രായ്‌യുടെ വിലങ്ങ് വീണെങ്കിലും റിലയന്‍സ് ജിയോ യുസര്‍മാരെ ഞെട്ടിക്കാന്‍ വീണ്ടുമെത്തും. മൊബൈലല്ല, ബ്രോഡ്ബാന്‍ഡ് കാര്‍ഡ് ആണ് ജിയോ അടുത്തതായി ഇറക്കുക. മുംബൈയിലും പൂണെയിലും ജോയി ഫൈബര്‍ പരീക്ഷണിടസ്ഥാനത്തില്‍ അവതരിപ്പിച്ചെങ്കിലും സേവനം എന്ന് ലോഞ്ച് ചെയ്യുമെന്ന് മുകേഷ് അംബാനിയുടെ കമ്പനി ഇതുവരെ പറഞ്ഞിരുന്നില്ല. എന്നാല്‍ ജിയോ ഫൈബര്‍ ലോഞ്ചിങ്ങ് ഉടനുണ്ടാകുമെന്നാണ് കമ്പനിയുടെ സൈറ്റ് നല്‍കുന്ന സൂചന. യൂസര്‍മാര്‍ക്കായുള്ള റീചാര്‍ജ് പേജില്‍ ജിയോ പുതിയ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിരിക്കുന്നു.

ഇന്നുമുതല്‍ ജിയോ സൈറ്റില്‍ രണ്ട് പുതിയ ഓപ്ഷനുകള്‍ കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോം ബ്രോഡ്ബാന്‍ഡും ജിയോ ലിങ്കും. കാണണോ ആ മാറ്റങ്ങള്‍- എങ്കില്‍ Jio.com > Quick Pay > Recharge ല്‍ കയറിനോക്കൂ. ഹോം ബ്രോഡ്ബാന്‍ഡും ജിയോ ലിങ്കും റീചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനാണ് ഈ പേജിലുള്ളത്. ഇന്റര്‍നെറ്റ് റൗട്ടറാണ് ഹോം ബ്രോഡ്ബാന്‍ഡിനൊപ്പമുള്ള ഇമേജ്. ജിയോ ലിങ്കില്‍ ടിവി സെറ്റ് ടോപ്പ് ബോക്‌സിനോട് സാമ്യമുള്ള ഇമേജും.

ജിയോയുടെ ഡിടിഎച്ച് സേവനം ഉടന്‍ ആരംഭിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ജിയോ ലിങ്ക് എന്നായിരിക്കാം ഡിടിഎച്ച് സേവനത്തിന്റെ പേര്. ജിയോ സെറ്റ് ടോപ്പ് ബോക്‌സിന്റെ ലീക്ക്ഡ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

2016 ഓഗസ്റ്റ് 31ന് നടന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ ജിയോ ഫൈബര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു. 1Gbps ആയിരിക്കും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെ വേഗത. പരീക്ഷണടിസ്ഥാനത്തില്‍ മുംബൈയില്‍ ജനുവരി പതിമൂന്നിന് സേവനം അവതരിപ്പിക്കുകയും ചെയ്തു. പ്രതിമാസം 100 ജിബി സൗജന്യ ഡേറ്റയാണ് ബീറ്റാ സര്‍വീസില്‍ ജിയോ യൂസര്‍മാര്‍ക്ക് നല്‍കിയിരുന്നത്.

കൊമേഴ്‌സ്യല്‍ ലോഞ്ച് കഴിഞ്ഞാല്‍ മൂന്ന് മാസം ജിയോ ഫൈബര്‍ യൂസര്‍മാര്‍ക്ക് തികച്ചും സൗജന്യമായിരിക്കും. ഫെയര്‍ യൂസേജ് പോളിസി ബാധകമായിരിക്കും. ഫുള്‍ സ്പീഡില്‍ പ്രതിമാസം 100 ജിബി ഡേറ്റ യൂസര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. 100 ജിബി ഡേറ്റാ പരിധി കഴിഞ്ഞാല്‍ വേഗത ഒരു എംബിപിഎസ് ആയി കുറയും. 4500 രൂപയാണ് ജിയോ ഫൈബര്‍ ഇന്‍സ്റ്റാളേഷന്‍ ചാര്‍ജ്. മൂന്ന് മാസ സൗജന്യ സേവനത്തിന് ശേഷം ജിയോ ഫൈബറില്‍ തുടരാന്‍ ആഗ്രഹമില്ലാത്ത യൂസര്‍മാര്‍ക്ക് 4500 രൂപ തിരിച്ചുനല്‍കും. മൂന്ന് മാസത്തിന് ശേഷം ജിയോ ഫൈബര്‍ പ്ലാനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ റൗട്ടര്‍ തിരിച്ചെടുത്ത് ജിയോ പണം മടക്കി നല്‍കുമെന്ന് ചുരുക്കം.