അജ്ഞാത സന്ദേശങ്ങളുടെ ഉറവിടം സറാഹാ എക്സ്പോസ് വെളിപ്പെടുത്തുമോ? എടുത്ത് ചാടും മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ 

August 16, 2017, 2:47 pm
അജ്ഞാത സന്ദേശങ്ങളുടെ ഉറവിടം സറാഹാ എക്സ്പോസ് വെളിപ്പെടുത്തുമോ? എടുത്ത് ചാടും മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ 
Being Social
Being Social
അജ്ഞാത സന്ദേശങ്ങളുടെ ഉറവിടം സറാഹാ എക്സ്പോസ് വെളിപ്പെടുത്തുമോ? എടുത്ത് ചാടും മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ 

അജ്ഞാത സന്ദേശങ്ങളുടെ ഉറവിടം സറാഹാ എക്സ്പോസ് വെളിപ്പെടുത്തുമോ? എടുത്ത് ചാടും മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ 

ആളറിയില്ലെന്ന ഉറപ്പില്‍ സറാഹായിലെ സന്ദേശങ്ങളുടെ ഒഴുക്ക് ഏറെ അതിശയിപ്പിക്കുന്നതാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സറാഹാ പിന്നീട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ഭയവും സാങ്കേതിക ലോകത്ത് നിലനില്‍ക്കുന്നുണ്ട്. സറാഹയിലെ അജ്ഞാത സന്ദേശങ്ങള്‍ ആരാണ് അയച്ചതെന്ന് സറാഹഎക്‌സ്‌പോസ് വെളിപ്പെടുത്തുമെന്നായിരുന്നു അതിനിടയില്‍ വാര്‍ത്ത പരന്നത്.

സറാഹ സന്ദേശങ്ങളുടെ പിന്നിലുള്ളവരെ മറച്ച് വയ്ക്കുമ്പോള്‍, മറഞ്ഞിരുന്ന് ആ സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിരുന്നു. അതിലൊന്നായിരുന്നു സറാഹാഎക്‌സ്‌പോസ്ഡ്.കോം. യൂസര്‍നെയിം നല്‍കി ക്ലിക് നൗ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ സറാഹയില്‍ സന്ദേശം അയച്ചത് ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വെളിപ്പെടുത്താമെന്ന് പറഞ്ഞ് ഹാക്കിങ്ങാണ് ഇത്തരം സെറ്റുകള്‍ ലക്ഷ്യമിടുന്നെന്നാണ് സറാഹയുടെ ഡെവലപ്പര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെബ്‌സൈറ്റില്‍ യുസര്‍നെയിം ഉപയോഗിച്ച് കയറിയതിന് ശേഷം വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോയാല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ സിസ്റ്റത്തെ പിടികൂടും. മാത്രമല്ല, സറാഹയിലെ മെസേജുകള്‍ അയക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്തുമെന്ന് പറഞ്ഞുള്ള വെബ്‌സൈറ്റുകളും, ആപ്ലിക്കേഷനുകളും വ്യാജമാണെന്നും സറാഹ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് സറാഹാ ആപ്ലിക്കേഷന്‍ - എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ മാത്രം മതി. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹാ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും അപ്ലിക്കേഷനില്‍ ലഭ്യമാണ്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫ്‌ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി പ്രിയപ്പെട്ടവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ആവാം.

സ്വകാര്യത നിലനിര്‍ത്തി കൊണ്ട് തന്നെ സറാഹാ ഉപയോഗിക്കാം
സ്വകാര്യത നിലനിര്‍ത്തി കൊണ്ട് തന്നെ സറാഹാ ഉപയോഗിക്കാം

ആപ്പ് വളരെ ജനപ്രിയമായിട്ടുണ്ടെങ്കിലും, അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ആപ്പ്‌സ്റ്റോറില്‍ ദുര്‍ബല ഹൃദയര്‍ക്ക് ഈ ആപ്പ് നന്നായിരിക്കില്ലെന്നാണ് ഒരാള്‍ സറാഹാ ആപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 10,305 ആളുകളാണ് ആപ്പിന് 5 സ്റ്റാര്‍ നല്‍കിയിരിക്കുന്നത്. 9,652 ആളുകളാവട്ടെ 1 സ്റ്റാര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍ ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ സറാഹാ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാ ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോള്‍ ഇന്ത്യയിലും ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ ഇതിനോടകം സറാഹാ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.