‘കസ്റ്റമര്‍ തന്നെയായിരിക്കണം രാജാവ്’; ജിയോക്ക് വിലങ്ങിട്ട ട്രായ്‌ക്കെതിരെ യൂസര്‍മാരുടെ ഓണ്‍ലൈന്‍ പടയൊരുക്കം; ക്യംപെയിന് വന്‍ സ്വീകാര്യത

April 8, 2017, 1:57 pm

‘കസ്റ്റമര്‍ തന്നെയായിരിക്കണം രാജാവ്’; ജിയോക്ക് വിലങ്ങിട്ട ട്രായ്‌ക്കെതിരെ യൂസര്‍മാരുടെ ഓണ്‍ലൈന്‍ പടയൊരുക്കം; ക്യംപെയിന് വന്‍ സ്വീകാര്യത
Being Social

സാധാരണക്കാരായ ഇന്ത്യയ്ക്കാര്‍ക്ക് താങ്ങുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചരണത്തിന് ഓണ്‍ലൈനില്‍ പിന്തുണയേറുന്നു. ചേഞ്ച് ഡോട്ട് ഓര്‍ഗിലാണ് പരാതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റ് സമത്വത്തില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ യൂസര്‍മാര്‍ക്ക് താങ്ങുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് എതിരാണെന്ന് പരാതിയില്‍ പറയുന്നു. റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫറിന് വിലങ്ങിട്ട ട്രായ്‌യുടെ തീരുമാനത്തിലുള്ള അമര്‍ഷമാണ് ഓണ്‍ലൈന്‍ പരാതിയിലുള്ളത്.

ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ച്ചപ്പാട് മനസ്സില്‍ വെച്ചുവേണം ജിയോയുടെ ഇടപെടല്‍. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഡേറ്റ കണ്‍സ്യൂമര്‍ ആണ്. കുറഞ്ഞ നിരക്കില്‍ ഡേറ്റ ലഭ്യമായതാണ് ഈ നേട്ടത്തിന്റെ പ്രധാന സംഭാവകന്‍. ഒരു ജിബിയ്ക്ക് 250 രൂപ എന്നതായിരുന്നു കഴിഞ്ഞവര്‍ഷം രാജ്യത്തെ ഡേറ്റാനിരയ്ക്ക്. അതിപ്പോള്‍ ഒരു ജിബിയ്ക്ക് പത്ത് രൂപയായി കുറഞ്ഞു. ജിയോയുടെ സമ്മര്‍ സര്‍പ്രൈസിന് വിലങ്ങിടാനുള്ള ട്രായ്‌യുടെ തീരുമാനം, വളരെ കുറഞ്ഞ നിരയ്ക്കില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള സാധാരണക്കാരുടെ അവസരം ഇല്ലാതാക്കി.

യൂസര്‍മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുന്ന ഏത് ടെലികോം കമ്പനി നല്‍കിയാലും അവരെ പിന്തുണയ്ക്കുമെന്നും പരാതിയില്‍ പറയുന്നു. 66,000ത്തിലധികം ആളുകള്‍ ഇതിനകം ക്യാംപെയിനിന് പിന്തുണയുമായി രംഗത്തെത്തി.

പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ആദ്യത്തെ റീ ചാര്‍ജ് ചെയ്താല്‍ ജൂണ്‍ വരെ സൗജന്യ സേവനം നല്‍കുന്നതാണ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ട്രായ് നിര്‍ദേശത്തെ തുടര്‍ന്ന് ജിയോ ഓഫര്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.