വിമര്‍ശിച്ച് കമന്റിട്ടതിന് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു; ട്രംപിനെതിരെ പരാതിയുമായിഏഴുപേര്‍ നിയമനടപടികളിലേയ്ക്ക്

July 12, 2017, 12:15 pm
വിമര്‍ശിച്ച് കമന്റിട്ടതിന് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു; ട്രംപിനെതിരെ പരാതിയുമായിഏഴുപേര്‍ നിയമനടപടികളിലേയ്ക്ക്
Being Social

തന്‍റെ ട്വീറ്റുകളോട് വിമര്‍ശനകരമായ രീതിയില്‍ പ്രതികരിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബ്ലോക്ക് ചെയ്ത ഏഴുപേര്‍ നിയമനടപടികളിലേയ്ക്ക് .കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫ്രീ സ്പീച്ച് ഗ്രൂപ്പായ 'നൈറ്റ് ഫസ്റ്റ് അമന്‍മെന്‍റ് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തത്. ട്രംപിന്റെ ട്വീറ്റില്‍ പ്രകോപനപരമായ കമന്‍റുകള്‍ ഇട്ട ശേഷം തങ്ങളുടെ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്നാണു ഇവരുടെ പരാതി. ഇതോടെ ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. ട്രംപിന്‍റെ "വിയോജിപ്പ്‌ അടിച്ചമര്‍ത്തല്‍" രീതികളില്‍ പെടുന്ന ഈ നടപടി തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് ഇവര്‍ പറയുന്നു.

വൈറ്റ്‌ഹൌസ്‌ പ്രസ് സെക്രട്ടറി സീന്‍ സ്പൈസറിന്റെയും പ്രസിഡന്റിന്‍റെ സോഷ്യല്‍ മീഡിയ ഡയറക്ടര്‍ ദാനിയല്‍ സ്കാവിനോയുടെ പേരും ഈ അന്യായത്തിലുണ്ട്.പ്രസിഡന്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനങ്ങളാണ് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ വരുന്നതെന്ന് സ്പൈസര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ട്രംപിന്റെ @realDonaldTrump ട്വിറ്റര്‍ അക്കൌണ്ടില്‍ 33.7 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. ഔദ്യോഗിക അക്കൌണ്ട് @POTUSലാവട്ടെ 19.3 മില്ല്യന്‍ ഫോളോവേഴ്സ് ഉണ്ട്. ട്വിറ്ററില്‍ വളരെ സജീവമായിത്തന്നെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ആളാണ്‌ ട്രംപ്.