ടെക് സംശയങ്ങളില്‍ ഉടക്കി നില്‍ക്കേണ്ട, ഉത്തരവുമായി രതീഷ് ഓണ്‍ലൈനില്‍ ഉണ്ട് 

November 10, 2016, 6:30 pm
ടെക് സംശയങ്ങളില്‍ ഉടക്കി നില്‍ക്കേണ്ട, ഉത്തരവുമായി രതീഷ് ഓണ്‍ലൈനില്‍ ഉണ്ട് 
Being Social
Being Social
ടെക് സംശയങ്ങളില്‍ ഉടക്കി നില്‍ക്കേണ്ട, ഉത്തരവുമായി രതീഷ് ഓണ്‍ലൈനില്‍ ഉണ്ട് 

ടെക് സംശയങ്ങളില്‍ ഉടക്കി നില്‍ക്കേണ്ട, ഉത്തരവുമായി രതീഷ് ഓണ്‍ലൈനില്‍ ഉണ്ട് 

വിവരസാങ്കേതിക വിദ്യ ഓരോ ചുവടും മുന്നേറുമ്പോള്‍ പതിന്മടങ്ങ് സംശയങ്ങളും, ആശങ്കയും ചോദ്യങ്ങളും പിന്നാലെ ഉയരാറുണ്ട്. ഏത് പുതിയ ഗാഡ്ജറ്റ് വാങ്ങുമ്പോഴും ഉപയോഗക്രമത്തെക്കുറിച്ചുള്ള നീണ്ട വിവരണം സൗജന്യമായി സംശയങ്ങള്‍ക്ക് അറുതിയാകാറില്ല. എന്തിനും ഏതിനും ഗൂഗിളില്‍ തല പൂഴ്ത്തി തെരയുന്നവരും, സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നവരുമായ മലയാളികള്‍ക്ക് പ്രശ്‌ന പരിഹാരത്തിലേക്കുള്ള കുറുക്കുവഴിയാകുന്ന ഒരാളുണ്ട്. ടെക്ക് ലോകത്തെ വലുതും ചെറുതമായ സംശയങ്ങളെ ലളിതമായ ഉത്തരങ്ങളാല്‍ പരിഹരിക്കുന്ന ഒരാള്‍. മൊബൈല്‍ ഫോണുകള്‍, ആപ്ലിക്കേഷനുകള്‍, സോഫ്റ്റ് വെയറുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങി ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് പരിഹാരവുമായി ഫേസ്ബുക്കില്‍ സജീവമാണ് നോര്‍ത്ത് പറവൂര്‍ സ്വദേശിയായ രതീഷ് ആര്‍ മേനോന്‍ എന്ന 36-കാരന്‍. സംശയ നിവാരണത്തിന് സ്വന്തം പേരിലൊരു മൊബൈല്‍ ആപ്പും രതീഷിനുണ്ട്.

ഓണ്‍ലൈനില്‍ സംശയങ്ങള്‍ ചോദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി പിന്നാലെ എത്തും. ഈ 'ടെക്ക് ക്ലാസ് മുറി' തരംഗമായതൊടെ പ്രവാസികളും കേരളത്തിലുള്ളവരുമായ നിരവധി മലയാളികള്‍ തങ്ങളുടെ ടെക് സംശയങ്ങളുടെ നിവാരണത്തിനായി രതീഷ് ആര്‍ മേനോന്‍ എന്ന ഫേസ്ബുക്ക് പേജിലേക്കെത്തുന്നു. അഞ്ച് ലക്ഷത്തിന് മുകളില്‍ ഇഷ്ടക്കാരുണ്ട് രതീഷിന്റെ പേജിന്. പ്രവാസികളാണ് രതീഷിനോട് സംശയം ചോദിച്ച് എത്തുന്നവരില്‍ അധികവും. വിദേശത്ത് മലയാളികളുമായി ബന്ധമുള്ള മറ്റുരാജ്യക്കാരും രതീഷിന്റെ 'സ്‌കൂളി'ലെ വിദ്യാര്‍ഥികളാണ്. ടെക്ക് ലോകത്ത് എത്തിയതെങ്ങനെ എന്ന് രതീഷ് സൗത്ത്‌ലൈവിനോട്:

പ്ലസ് ടു പഠനത്തിനുശേഷം തുടര്‍പഠനത്തിനായി, കളമശ്ശേരി ഐ.ടി.ഐയില്‍ ചേര്‍ന്നു. തൊഴിലവസരങ്ങള്‍ താരതമ്യേന കുറവായതു കൊണ്ട് നല്ല ഒരു ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. കോഴ്‌സ് ചെയ്യുന്നത് ശേഷം, എറണാകുളത്തെ ഒരു വര്‍ക്ക്‌ഷോപ്പില്‍ തൊഴില്‍ ജീവിതം തുടങ്ങി. ഈ കാലഘട്ടത്തിലാണ്, പെയിന്റ്, മൈക്രോസോഫ്റ്റ് പോലുള്ള കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍ അഭ്യസിച്ചത്. തുടര്‍ന്ന് പറവൂറിലെ ഒരു കോളേജില്‍, പ്യൂണ്‍ ആയി. അവിടെ വെച്ചാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള കഴിവ് തിരിച്ചറിഞ്ഞു. ആ കഴിവിനെ വളര്‍ത്തുന്നതിന് സാമ്പത്തിക സ്ഥിതികൊണ്ട്‌ കഴിഞ്ഞില്ല. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുമായി കൂട്ട് കൂടിയതോടെയാണ്‌, ടെക് ലോകത്തിലെ സംശയങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ കഴിയുന്ന രീതിയില്‍ എത്തിയത്.
രതീഷ് ആര്‍ മേനോന്‍

ഇതാണ് ടെക്ക് അവലോകനങ്ങളും ചര്‍ച്ചകളും നടത്തുന്ന രതീഷിന്റെ ഫെയ്‌സ്ബുക്ക് പേജ്:

2009 ലാണ് www.suhrthu.com എന്ന മലയാള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തുടങ്ങുന്നത്. അങ്ങനെ ടെക്- ടെക്‌നിക്കുകള്‍ പഠിപ്പിക്കുന്നതിന്റെ ഒന്നാം അധ്യായം കുറിച്ചു. ടെക് അപ്‌ഡേറ്റുകളും പുതിയ സാങ്കേതിക ഉല്‍പന്നങ്ങളെ കുറിച്ചുള്ള അവലോകനങ്ങളും നല്‍കുന്ന വെബ്‌സൈറ്റില്‍ ഇപ്പോള്‍ 1,34,000 പേര്‍ അംഗങ്ങളാണ്. അതിനുശേഷം, ഫെയ്‌സ്ബുക്ക് പേജും തുടങ്ങി.

‘’ഒരു ദിവസം, വിദേശത്ത് ജോലി ചെയ്യുന്ന ഒരു പ്രവാസി വിളിച്ച് അദ്ദേഹത്തിന്റെ ഫോണിന്റെ പ്രശ്‌നപരിഹാരത്തെ കുറിച്ച് സംസാരിച്ചു. ഒരു മൊബൈല്‍ ടെക്‌നീഷ്യനെ കണ്ടപ്പോള്‍ പ്രശ്‌നപരിഹാരത്തിന്‌ 4000 രൂപ ആവശ്യപ്പെട്ടതായും സഹായിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. ഞാന്‍ പറഞ്ഞു കൊടുത്ത കൊടുത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ മിനിറ്റുകള്‍ കൊണ്ട് പ്രശ്‌നം പരിഹരിച്ചക്കപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.’’ രതീഷ് പറയുന്നു

പണവും സമയവും ലാഭം, രതീഷിന്റെ പേജിലേക്കുള്ള ആരാധകരുടെ പ്രവാഹത്തിന്റെ പിന്നിലെ രഹസ്യവും ഇതു തന്നെ.

പേജ് വിജയിക്കാനുള്ള കാരണം, അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ തന്നെയാണ്‌. രാഷ്ട്രീയ ചര്‍ച്ചകളും വിവിധ അഭിനേതാക്കളുടെ ആരാധകര്‍ തമ്മില്‍ പോരടിക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് തെരഞ്ഞെടുത്ത വിഷയം. സംശയം ചേദിച്ച് എത്തുന്നവര്‍ക്ക് അറിയാവുന്ന രീതിയില്‍ മറുപടി നല്‍കുന്നു. 
രതീഷ് ആര്‍ മേനോന്‍

ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോള്‍ 536,776 ലൈക്കുകള്‍ ഉണ്ട്. പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ഏകദേശം ഒരു ലക്ഷത്തോള്ളം കാണികള്‍ ഉണ്ടാവും.

സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന, വിവിധ മൊബൈല്‍/കമ്പ്യൂട്ടര്‍ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന വിധം, അടിസ്ഥാന അപ്ലിക്കേഷനുകള്‍, വൈഫൈയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ടത്, ആന്‍ഡ്രോയ്ഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരികെ നേടാനുള്ള വിദ്യ, വാട്‌സ്ആപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യാനുള്ള പ്രത്യേക അപ്ലിക്കേഷനുകള്‍, സൈബര്‍ സുരക്ഷ തുടങ്ങി സകല കാര്യങ്ങള്‍ സംബന്ധിച്ചും സംശയം ദൂരീകരിക്കും. മിക്ക തന്ത്രങ്ങളും പഠിപ്പിക്കാനായി അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള മലയാളം വീഡിയോകളും അയച്ചുതരും. 'ഫോട്ടോഷോപ് ഉപയോഗം', 'യൂട്യൂബിലൂടെ വരുമാനം നേടാം', 'സെല്‍ഫിയെടുക്കാനുള്ള കുതന്ത്രം', 'മൊബൈല്‍ ഫോണിലെ വീഡിയോ എഡിറ്റര്‍' തുടങ്ങിയ വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനോടകം, 500 ലധികം മലയാളം വീഡിയോകള്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു. സ്‌ക്രീന്‍ റെക്കോഡര്‍, മിറ്റിങ് സോഫ്‌റ്റ്‌വെയര്‍ എന്നിവ ഉപയോഗിച്ചാണ് വീഡിയോകള്‍ തയ്യാറാക്കുന്നത്‌.

ടെക്ക് ലോകത്തെ എന്തിനെ കുറിച്ചു ഉത്തരമുണ്ട് രതീഷിന്റെ കൈയില്‍ 
ടെക്ക് ലോകത്തെ എന്തിനെ കുറിച്ചു ഉത്തരമുണ്ട് രതീഷിന്റെ കൈയില്‍ 
ഫെയ്‌സ്ബുക്കില്‍ നേരിട്ട് വീഡിയോ അപ്ലോഡ് ചെയ്യാനാണ് മുന്‍ഗണ നല്‍കുന്നത്. ആദ്യം യൂട്യൂബില്‍ ലിങ്ക് നല്‍കിയാല്‍, അത് ഉപയോഗിച്ച് പണം സമ്പാദിക്കാനാണ് ഇത് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് ധാരണയുണ്ടാക്കും. പണം ഒരിക്കലും എന്റെ ആഗ്രഹമല്ല. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് ചെയ്യുന്നത്
രതീഷ് ആര്‍ മേനോന്‍

നോര്‍ത്ത് പറവൂരിലെ വെബ് ഡിസൈനര്‍ കൂടിയാണ് രതീഷ്. ജോലി കഴിഞ്ഞാല്‍ പിന്നെ ഓണ്‍ലൈനില്‍ സജീവമാകും. ഓരോ ദിവസവും എന്തെങ്കിലും പുതിയ ട്രിക്കുകളുമായി രതീഷ് ഫെയ്‌സ്ബുക്കിലെത്തും. അപര്‍ണയാണ് രതീഷിന്റെ ഭാര്യ. ഏകമകള്‍ ഋതുനന്ദ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.