അധിക തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് അടി കൊടുത്ത് ട്രായ്; 3 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

August 26, 2017, 12:24 pm

അധിക തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് അടി കൊടുത്ത് ട്രായ്; 3 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌
Being Social

ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി (ട്രായ്) ഉത്തരവിട്ടു. പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീ നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാനാണ് ഇന്റര്‍കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഐഡിയ അധിക തുക വാങ്ങിയതായി കണ്ടെത്തിയത്.

എന്നാല്‍, പണം ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ടെലികോം കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടി (ടിസിഇസിഎഫ്) ലേക്ക് നിക്ഷേപിക്കാനാണ് ട്രായ്‌യുടെ ഉത്തരവ്. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ അധിക ചാര്‍ജ്ജിന്റെ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. 2005 മേയ് മുതല്‍ 2007 ജനുവരിയുള്ള കാലയളവിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങിലാണ് അനധികൃതമായി പണം വാങ്ങിയത്. ഈ സംസ്ഥാനങ്ങള്‍ക്കകത്ത് നിന്നുള്ള കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കുന്നതിന് പകരം അധികം പണം വാങ്ങിയെന്നാണ് തെളിഞ്ഞത്. 2005 മേയ് മുതല്‍ 2007 ജനുവരി വരെയുളള കാലയളവില്‍ 2,770,90,173 രൂപയാണ് ഐഡിയ ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കിയത്. 15 ദിവസത്തിനുള്ള ഐഡിയ നിര്‍ദ്ദേശം പാലിക്കണമെന്ന് ട്രായ് ഉപദേഷ്ടാവായ എസ്.ടി അബ്ബാസ് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.