ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച സ്‌നാപ്പ്ചാറ്റ് മുതലാളിയെ സക്കറും കൊട്ടി; ഫെയ്‌സ്ബുക്ക് ചെലവില്‍ നൈസായി ഒരൊളിയമ്പ്

April 19, 2017, 4:39 pm
ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച സ്‌നാപ്പ്ചാറ്റ് മുതലാളിയെ സക്കറും കൊട്ടി; ഫെയ്‌സ്ബുക്ക് ചെലവില്‍ നൈസായി ഒരൊളിയമ്പ്
Being Social

ഇന്ത്യയ്ക്കാരെ ദരിദ്രരരെന്ന് വിളിച്ച് അവഹേളിച്ചതിന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്ന സ്നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒളിയമ്പ്. സ്‌നാപ്ചാറ്റ് സമ്പന്നര്‍ക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞ ഇവാനെ പരോക്ഷമായി ലക്ഷ്യമിട്ട സക്കര്‍, ഫെയ്‌സ്ബുക്ക് നിലപാട് വ്യക്തമാക്കി. 'സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫെയ്‌സ്ബുക്ക്'.

കാലിഫോര്‍ണിയ സാഞ്ചോസിലെ മക്കനെറി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍(F8) സംസാരിക്കുകയായിരുന്നു സക്കര്‍ബര്‍ഗ്.

2015ലെ സ്പീഗെലിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 'ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല' - എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കാരെ അവഹേളിച്ച സിഇഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്‌നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു. #UninstallSnapchat എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഇത് യൂസര്‍മാര്‍ ഏറ്റെടുത്തതോടെ ആപ്പ് റേറ്റിങ് കുത്തനെ ഇടിഞ്ഞു.

ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് സ്പീഗലും സ്നാപ്പ്ചാറ്റും വിവാദത്തില്‍ പ്രതികരിച്ചിരുന്നു. സ്‌നാപ് ചാറ്റ് എല്ലാവരുടേതും ആണെന്നും ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദിയുള്ളവരാണെന്നും ആപ്പ് വക്താവ് പറഞ്ഞു. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്‌നാപ് ചാറ്റ് എല്ലാവരുടേതുമാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്ന് സിഎന്‍എന്നിന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആന്റണി പോംപ്ലിയാനോ ആണ് തെറ്റായ പ്രചരണം അഴിച്ചു വിട്ടതെന്നും കമ്പനിയില്‍ നിന്നും പറഞ്ഞു വിട്ട ഉദ്യോഗസ്ഥനാണ് ഇത് പറഞ്ഞതെന്നും പ്രസ്താവനയില്‍ ഉണ്ടായിരുന്നു.