ബ്ലാക്ക്ബെറി കീവണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഫുള്‍ എച്ച് ഡി, 12എംപി ക്യാമറ, വില 39,990 രൂപ

August 1, 2017, 5:30 pm

ബ്ലാക്ക്ബെറി കീവണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഫുള്‍ എച്ച് ഡി, 12എംപി ക്യാമറ, വില 39,990 രൂപ
TechYouth

കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ബ്ലാക്ക്ബെറിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ബ്ലാക്ക്ബെറി കീവണ്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ആഗസ്റ്റ്‌ എട്ടു മുതല്‍ ഇത് ആമസോണില്‍ ലഭ്യമായിത്തുടങ്ങും. ഡ്യുവല്‍ സിം കാര്‍ഡ് ഉള്ള ബ്ലാക്ക്ബെറിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. വോഡഫോണ്‍ പ്രീപെയ്ഡ്, പോസ്റ്റ്‌ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 3 മാസത്തേയ്ക്ക് 75MB ഡാറ്റ സൗജന്യമായി ലഭിക്കും.

ടി സി എല്‍ കമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മിച്ച ബ്ലാക്ക്ബെറിയുടെ ആദ്യ സ്മാര്‍ട്ട്‌ ഫോണാണ് ഇത്. ബ്ലാക്ക്ബെറി ബ്രാന്‍ഡ്‌ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉള്ളത് ഇവര്‍ക്കാണ്. അല്‍ക്കാടെല്‍ മൊബൈലുകളും ബഡ്ജറ്റ് ടിവികളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്.

ഫുള്‍ എച്ച് ഡി റെസല്യൂഷനുള്ള 4.5 ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 നോഗറ്റിനൊപ്പം ബ്ലാക്ക്ബെറിയുടെ സോഫ്റ്റ്‌വെയറും ചേര്‍ന്നതാണ് പ്ലാറ്റ്ഫോം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 SoC യുടെ കരുത്തോടെ എത്തുന്ന ഫോണിന് 3GB റാമും 2TB വരെ വികസിപ്പിക്കാവുന്ന 32GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഉണ്ട്.

ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ള 12MP സോണി IMX378 ക്യാമറ തന്നെയാണ് ഇതിലും പിന്നില്‍ ഉള്ളത്. മുന്നിലാവട്ടെ, 8MP ക്യാമറയും . 3,505mAh ബാറ്ററിയുടെ കരുത്തോടെ എത്തുന്ന ഫോണിന് Wi-Fi, 4G, NFC, GPS, ബ്ലൂടൂത്ത് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ടച്ച് സ്ക്രീന്‍ ഉള്ള ടിപ്പിക്കല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ല ഇത്. ക്യുവര്‍ട്ടി കീപാഡ് ഉണ്ട്. ഇതില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഉണ്ട്.