അടുത്ത വര്‍ഷം മാര്‍ച്ചോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിഎസ്എന്‍എല്‍ 4ജി

July 22, 2017, 1:29 pm


അടുത്ത വര്‍ഷം മാര്‍ച്ചോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിഎസ്എന്‍എല്‍ 4ജി
TechYouth
TechYouth


അടുത്ത വര്‍ഷം മാര്‍ച്ചോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിഎസ്എന്‍എല്‍ 4ജി

അടുത്ത വര്‍ഷം മാര്‍ച്ചോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിഎസ്എന്‍എല്‍ 4ജി

2018 മാര്‍ച്ച്‌ മാസത്തോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബിഎസ്എന്‍എല്‍ 4ജി സര്‍വീസുകള്‍ കൊണ്ടുവരും. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയായി. ആകെ 1,150 ഫോര്‍ജി സൈറ്റുകള്‍ രണ്ടു സംസ്ഥാനങ്ങളിലായി സ്ഥാപിക്കുമെന്ന് തെലങ്കാന സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എല്‍ അനന്തറാം പറഞ്ഞു. ഇതിനായി വെണ്ടര്‍മാരെ വരെ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തം 10,000 ഫോര്‍ജി സൈറ്റുകള്‍ ആണ് ഉണ്ടാവുക. തെലങ്കാനയില്‍ 550 എണ്ണവും ആന്ധ്രാപ്രദേശില്‍ 600 എണ്ണവും കാണും. ഈ സാമ്പത്തികവര്‍ഷം അവസാനിക്കും മുന്‍പേ തന്നെ ഈ രണ്ടു സംസ്ഥാനങ്ങളിലും ഫോര്‍ജി സര്‍വീസുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ജനറല്‍ മാനേജര്‍ പി സുധാകര റാവു പറഞ്ഞു.

സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ സൗത്ത് സോണില്‍ ഏറ്റവും കൂടുതല്‍ സിമ്മുകള്‍ ആക്ടീവ് ആയത് ആന്ധ്രാപ്രദേശ്-തെലങ്കാന സര്‍ക്കിളില്‍ ആണ്. ഇത് ഏകദേശം 4,27,209 വരും. ഇവിടെ 2016-2017 വര്‍ഷത്തില്‍ മൊത്തം 2,500 കോടിയുടെ വരുമാനമാണ് ലഭിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ എല്ലാ പ്രധാന ഇടങ്ങളിലും 'ബി എസ് എന്‍ എല്‍ ഫോര്‍ജി പ്ലസ്' വൈഫൈ സര്‍വീസുകള്‍ കൊണ്ടുവരും. ഒന്നാം ഘട്ടമായി 63 ലൊക്കേഷനുകളില്‍ വൈഫൈ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 11 റൂറല്‍ എക്സ്ചേഞ്ചുകള്‍ ഉള്‍പ്പെടും. ഈ വര്‍ഷം ആഗസ്റ്റില്‍ ഇത് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടമായി 130 സൈറ്റുകളില്‍ കൂടി ഇത് പ്ലാന്‍ ചെയ്യുന്നുണ്ട്.

ഇ-കെവൈസി ഉപയോഗിച്ച് നിലവിലുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷന്‍ വീണ്ടും നടത്തുകയാണ് ഇപ്പോള്‍. ഇതില്‍ മൊബൈല്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും.നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇത് 2018 ഫെബ്രുവരി ആറിനുള്ളില്‍ പൂര്‍ത്തീകരിക്കണം.