എഞ്ചിനീയറിംഗ് സിലബസില്‍ പരിഷ്‌കരണം; മാറ്റം അടുത്ത അധ്യയനവര്‍ഷം മുതല്‍

October 28, 2017, 12:40 pm
എഞ്ചിനീയറിംഗ് സിലബസില്‍ പരിഷ്‌കരണം;  മാറ്റം അടുത്ത അധ്യയനവര്‍ഷം മുതല്‍
Campus
Campus
എഞ്ചിനീയറിംഗ് സിലബസില്‍ പരിഷ്‌കരണം;  മാറ്റം അടുത്ത അധ്യയനവര്‍ഷം മുതല്‍

എഞ്ചിനീയറിംഗ് സിലബസില്‍ പരിഷ്‌കരണം; മാറ്റം അടുത്ത അധ്യയനവര്‍ഷം മുതല്‍

പുത്തന്‍ സാങ്കേതിക പരിഷ്‌കാരങ്ങളുമായി സിലബസില്‍ മാറ്റം വരുത്താനൊരുങ്ങി അഖിലേന്ത്യ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍. ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നീ പഠനപരിഷ്‌കാരങ്ങളാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. 2018 ജൂലൈ മുതലാണ് പുതുക്കിയ സിലബസ് പ്രാബല്യത്തില്‍ വരുക.

പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തൊഴില്‍ രഹിതരായി തുടരുന്ന അവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ സാങ്കേതിക തികവുകളോടെയുള്ള പഠനസംവിധാനത്തിലൂടെ സാധിക്കുമെന്ന് കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു. തൊഴില്‍ നിയമനങ്ങള്‍ കാര്യക്ഷമമാക്കണം. ക്രിയാത്മകമായ പുതിയ പഠനരീതികളിലൂടെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ തൊഴില്‍ തേടിയലയേണ്ട അവസ്ഥയുണ്ടാവില്ലെന്നും കൗണ്‍സില്‍ പറഞ്ഞു.

ഇന്ത്യയില്‍ 3000-ല്‍ അധികം അംഗീകൃത എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്നായി 7 ലക്ഷത്തോളംപേരാണ് ഓരോ വര്‍ഷവും പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ക്യാമ്പസ് സെലക്ഷനുകളില്‍ നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയായിട്ടും തൊഴില്‍രഹിതരായിരിക്കുന്നവര്‍ ഏറെയാണ്.