വിദ്യാഭ്യാസ അവസരങ്ങളുമായി തലസ്ഥാനം വിളിക്കുന്നു; ഡല്‍ഹിയിലെ ഉന്നത പഠനാവസരങ്ങളെ കുറിച്ച് അറിയാം 

May 4, 2017, 6:08 pm
വിദ്യാഭ്യാസ അവസരങ്ങളുമായി തലസ്ഥാനം വിളിക്കുന്നു; ഡല്‍ഹിയിലെ ഉന്നത പഠനാവസരങ്ങളെ കുറിച്ച് അറിയാം 
Campus
Campus
വിദ്യാഭ്യാസ അവസരങ്ങളുമായി തലസ്ഥാനം വിളിക്കുന്നു; ഡല്‍ഹിയിലെ ഉന്നത പഠനാവസരങ്ങളെ കുറിച്ച് അറിയാം 

വിദ്യാഭ്യാസ അവസരങ്ങളുമായി തലസ്ഥാനം വിളിക്കുന്നു; ഡല്‍ഹിയിലെ ഉന്നത പഠനാവസരങ്ങളെ കുറിച്ച് അറിയാം 

ഒട്ടേറെ പഠന സാധ്യതകളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കുന്നത്. ഇന്ത്യ ഒട്ടാകെ നാല്പത്തിലധികം കേന്ദ്ര സര്‍വകലാശാലകളാണുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ ഒട്ടേറെ പഠനകേന്ദ്രങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലകളാണ്.

മികച്ച സിലബസ്, കൃത്യമായ പഠനക്രമം, മികച്ച അദ്ധ്യാപകര്‍, മികവുറ്റ അക്കാഡമിക് അന്തരീക്ഷം, പ്ലേസ്‌മെന്റ്, സംവാദാത്മകമായ ഇടങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും ഒരു കേന്ദ്രസര്‍വകലാശാല നല്ലൊരു തിരഞ്ഞെടുപ്പാണ്. കേന്ദ്ര സര്‍വ്വകലാശാലകള്‍ പൊതുവില്‍ ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്ന ഒട്ടേറെ സര്‍വകലാശാലകളും ഉണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി അത്തരത്തില്‍ ഒന്നാണ്.

ഒരു എഡ്യൂക്കേഷണല്‍ ഹബ് കൂടിയായ ഡല്‍ഹി ജെ.എന്‍.യു, ഡി.യു, ജാമിയ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളും, അംബേദ്കര്‍ പോലുള്ള മികച്ച സര്‍വകലാശാലകളും ഡല്ഹിയിലാണ്. ഇതുകൂടാതെ ഇന്ത്യയിലെ പ്രമുഖരായ അക്കാദമീഷ്യന്‍സ്, എഴുത്തുകാര്‍,രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ തുടങ്ങി വിശാലമായൊരു ലോകത്തോട് സംവദിക്കാന്‍ ഇവിടെ അവസരം ലഭിക്കുന്നു.

വിവിധ പഠനഗവേഷണ കേന്ദ്രങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. പുതിയ ഭാഷ, സംസ്‌കാരങ്ങള്‍, വിവിധതരത്തിലുള്ള ആളുകള്‍ തുടങ്ങി ക്ലാസ് മുറിക്ക് പുറത്തും വലിയൊരു പാഠപുസ്തകമാണ് ഡല്‍ഹി. ഇങ്ങനെ വിശാലമായ സാധ്യതകളാണ് ഡല്‍ഹി ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും വേണ്ടവിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഈ അവസരം ഉപയോഗിച്ചു കാണുന്നില്ല. ദൂരം, അവസരങ്ങളെ കുറിച്ച് കൃത്യമായി ധാരണ ഇല്ലായ്മ, ഡിഗ്രി കോഴ്‌സുകളോടുള്ള വിമുഖത തുടങ്ങിയവയാവാം ഇതിന് കാരണം. എങ്കിലും പല കോളേജുകളിലായി ഡി.യു വില്‍ അഞ്ഞൂറിനടുത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ ഡി യു വിലുണ്ട്. ഒട്ടനവധി മലയാളികളായ അധ്യാപകരും വിവിധ കോളേജുകളിലായി ഉണ്ട്. ചെറുതല്ലാത്ത മലയാളി സമൂഹം എ. യു വിനും ഉണ്ട്. ജാമിയായില്‍ അപേക്ഷ തീയതി അവസാനിച്ചു. ജെ.എന്‍.യുവില്‍ പി.ജി/ഗവേഷണ കോഴ്‌സുകളാണ് അധികവും.

ഡല്‍ഹി സര്‍വകലാശാല

പ്ലസ് ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാല കൂടിയാണ്. ഡി.യു. (ചുരുക്കം ചില കോഴ്‌സുകളിലേക്കും കോളേജുകളിലേക്കും പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കാറുണ്ട്.) സെൻറ് സ്റ്റീഫൻസ് കോളേജ്, ഹിന്ദു കോളേജ്, രാംജസ് കോളേജ്, ശ്രീറാം കോളേജ് ഓഫ് കോമേഴ്സ്, ഹാൻസ് രാജ് കോളേജ്, മിറാണ്ട ഹൌസ്, ലേഡി ശ്രീറാം കോളേജ് തുടങ്ങി പ്രശസ്തമായ ഒട്ടേറെ കോളേജുകൾ ഡി.യുവിൻറെ കീഴിൽ ആണ്. 2016-17 വർഷത്തിൽ ടൈംസ്‌ ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ തുടങ്ങിയ ദേശീയ പത്രങ്ങൾ ഇന്ത്യയിലെ മികച്ച കോളേജുകൾ കണ്ടെത്താൻ നടത്തിയ സർവേകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച കോളേജുകളാണ് ഇവ. ഇത് അല്ലാതെ മികച്ച നിലവാരം പുലർത്തുന്ന ഒട്ടേറെ കോളേജുകൾ ഡി.യുവിലുണ്ട്.

പ്രവേശനം എങ്ങനെ ?

ഹയർ സെക്കന്ററി പൊതു പരീക്ഷയിൽ ലഭിച്ച മാർക്ക് മാനദണ്ഡമാക്കി പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്‌സുകളിലേക്ക് എൻട്രൻസ് ഉണ്ട്. സെന്റ് സ്റ്റീഫൻസ് കോളേജ്, ജീസസ് ആൻ മേരി കോളേജ് എന്നിവ പ്രത്യേകം അഡ്മിഷൻ വിളിക്കുന്നു. മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്.

സാധാരണഗതിയിൽ മെയ് പകുതിയോടെ അഡ്മിഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ജൂൺ അവസാനത്തോടെ ആദ്യ കട്ട് ഓഫ് പുറത്തു വിടും. ജൂലൈ അവസാന വാരം ക്ലാസ് ആരംഭിക്കും. ഓരോ കോഴ്സുകൾക്കും കോളേജുകൾക്കുമനുസരിച്ച് കട്ട് ഓഫിൽ മാറ്റം ഉണ്ടായിരിക്കും. ഹയർ സെക്കന്ററി പൊതു പരീക്ഷയിൽ ലഭിച്ച മാർക്ക് മാനദണ്ഡമാക്കി പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്‌സുകളിലേക്ക് എൻട്രൻസ് ഉണ്ട്. സെന്റ് സ്റ്റീഫൻസ് കോളേജ്, ജീസസ് ആൻ മേരി കോളേജ് എന്നിവ പ്രത്യേകം അഡ്മിഷൻ വിളിക്കുന്നു. മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്. സാധാരണഗതിയിൽ മെയ് പകുതിയോടെ അഡ്മിഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ജൂൺ അവസാനത്തോടെ ആദ്യ കട്ട് ഓഫ് പുറത്തു വിടും. ജൂലൈ അവസാന വാരം ക്ലാസ് ആരംഭിക്കും. ഓരോ കോഴ്സുകൾക്കും കോളേജുകൾക്കുമനുസരിച്ച് കട്ട് ഓഫിൽ മാറ്റം ഉണ്ടായിരിക്കും.

അംബേദ്കർ യൂണിവേഴ്സിറ്റി

തലസ്ഥാനത്തെ മറ്റൊരു പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ അംബേദ്കർ സർവകലാശാല 2007 ൽ ഡെൽഹി ഗവൺമെന്റിനു കീഴിൽ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യ ശാസ്ത്ര -മാനവിക വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിൽ അവസരം നൽകുന്നു. കണ്ടിന്വസ് ഇവാലുവേഷൻ സിസ്റ്റത്തിലൂന്നിയ പഠനം, വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം, സംവാദാത്മകമായ ക്ലാസുകൾ, ഇന്റർ ഡിസിപ പ്ലിനറി കോഴ്സ് സെലക്ഷൻ, മികച്ച ഫാക്കൽറ്റി, വിശാലമായ ലൈബ്രറി - ഡിജിറ്റൽ ലൈബ്രറി, തുടങ്ങിയവ യൂണിവേഴ്സിറ്റിയുടെ പ്രത്യേകതകളാണ്. ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ് ആന്റ് ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദ കോഴ്സുകളും ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി , സൈക്കോളജി ,സോഷ്യോളജി, ജെന്റർ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, എൻവിറോൺമെന്റ് ആന്റ് ഡിവലപ്മെന്റ്, വിഷ്വൽ ആർട്സ്, ഡിസൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ നിയമം തുടങ്ങിയവയിൽ ബിരുദാനന്ദര ഗവേഷണ കോഴ്സുകളും ആണ് ഉള്ളത്. രണ്ട് കാമ്പസുകൾ ഉള്ള യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിന്, ഓരോ കോഴ്സിലും 8 സീറ്റുകൾ മാത്രമാണ് ഡെൽഹിക്കു പുറത്തുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഹയർ സെക്കണ്ടറി മാർക്കായിരിക്കും ഇവിടെയും പ്രവേശന യോഗ്യത. ബിരുദാനന്തര ഗവേഷണ കോഴ്സുകൾക്ക് പ്രവേശന പരീക്ഷയാണ് പ്രവേശന അടിസ്ഥാനം. ലാംഗ്വേജ് സെൽ, ആന്റി സെക്ഷ്വൽ ഹറാസ്സ്മെന്റ് സ്ക്വാഡ്, വിവിധ ക്ലബ്ബുകൾ, സൊസൈറ്റികൾ എന്നിവയും യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. സംവരണ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കുന്നു.