ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കൂ; ‘മിഷന്‍ ബോള്‍പെന്‍’ പദ്ധതിയുമായി യുവാക്കള്‍ 

July 30, 2017, 2:06 pm
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കൂ; ‘മിഷന്‍ ബോള്‍പെന്‍’ പദ്ധതിയുമായി യുവാക്കള്‍ 
Campus
Campus
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കൂ; ‘മിഷന്‍ ബോള്‍പെന്‍’ പദ്ധതിയുമായി യുവാക്കള്‍ 

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പരിസ്ഥിതിയെ സംരക്ഷിക്കൂ; ‘മിഷന്‍ ബോള്‍പെന്‍’ പദ്ധതിയുമായി യുവാക്കള്‍ 

2016 ലെ കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന് വേണ്ടി പ്ലാസ്റ്റിക് പേനകള്‍ ശേഖരിക്കുന്നതില്‍ പങ്കാളികളായതുമുതലാണ് ഹരിശങ്കറിനും ശബാബിനും പേനക്കമ്പം തുടങ്ങിയത്. ബിനാലെ കഴിഞ്ഞു പ‍ക്ഷെ പേനക്കമ്പം വിട്ടില്ല. കോഴിക്കോട് ജില്ലയിലെ നാല്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഉപയോഗം കഴിഞ്ഞ പേനകള്‍ വലിച്ചെറിയാതിരിക്കുന്നതിന് കാരണം ഇവര്‍ രൂപം നല്‍കിയ മിഷന്‍ ബോള്‍പെന്‍ പദ്ധതിയാണ്.

ജില്ലയിലെ സ്കൂള്‍, കോളേജ് ക്യാംപസുകളെ പരിസ്ഥിതി സൌഹൃദമാക്കുക എന്ന ഉദ്ദേശത്തിലാണ് മിഷന്‍ ബാള്‍പെന്‍ രൂപംകൊണ്ടത്. സ്കൂളുകളും കോളേജുകളുമടക്കം വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുഴുവന്‍ പേനകളും റീസൈക്ലിങ്ങിന് വിധേയമാക്കുകയും ഇത് വീണ്ടും ഉല്‍പ്പാദനത്തിനെത്തിക്കുക വഴി പ്ലാസ്റ്റിക്കിന്‍റെ അമിതോല്‍പ്പാദനം (excess production) ഒരു പരിധിവരെ നിയന്ത്രിക്കപ്പെടുകയുമാണ് ഈ ഉദ്യമത്തിലൂടെ സാധ്യമാവുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസുമായി സഹകരിച്ചാണ് റീസൈക്ലിങ് നടത്തുന്നത്. കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് എന്‍. എസ്സ്.എസ്സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ രാമകൃഷ്ണാമിഷന്‍ എച്ച്.എസ്സ്.എസ്സിലെ പേനകള്‍ ശേഖരിക്കുന്നതില്‍ തുടങ്ങിയ ഈ പ്രയത്നത്തിന് സ്കൂളിലെ തന്നെ അദ്ധ്യാപകനായ മാധവാനന്ദിന്‍റെ നിരന്തര പ്രോത്സാഹനവും പിന്തുണയും മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിക്കുന്നതിന് കാരണമായി.

രാമകൃഷ്ണാ മിഷന്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍, കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ്, ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, ബി.ഇ.എം ഹയര്‍സെക്കന്‍ററി സ്കൂള്‍ തുടങ്ങി നാല്‍പതോളം വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലായി വരുന്നു.

പ്രധാനമായും കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയെക്കുറിച്ച് മറ്റുജില്ലകളില്‍ നിന്നുള്ള അന്വേഷണങ്ങളെയും പൂര്‍ണ്ണമായി അവഗണിക്കാന്‍ ഇവര്‍ തയ്യാറല്ല.

അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികളായ ഹരിശങ്കറും ശബാബും ഒരു വര്‍ഷത്തേക്കാണ് പരിപാടിയുടെ അമരക്കാരാവുന്നത്. ഈ ബോധവല്‍ക്കരണത്തിലൂടെ വരുംവര്‍ഷങ്ങളില്‍ പദ്ധതിയെ നയിക്കാന്‍ കൂടുതല്‍ ചുറുചുറുക്കുള്ള കരങ്ങളുയരുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്