‘കരിയര്‍’ ഇഷ്ടപ്പെട്ടിട്ടും മികച്ച ജീവനക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?; 7 കാരണങ്ങള്‍ ഇവയാകാം 

August 25, 2016, 6:16 pm
‘കരിയര്‍’ ഇഷ്ടപ്പെട്ടിട്ടും മികച്ച ജീവനക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?; 7 കാരണങ്ങള്‍ ഇവയാകാം 
Career
Career
‘കരിയര്‍’ ഇഷ്ടപ്പെട്ടിട്ടും മികച്ച ജീവനക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?; 7 കാരണങ്ങള്‍ ഇവയാകാം 

‘കരിയര്‍’ ഇഷ്ടപ്പെട്ടിട്ടും മികച്ച ജീവനക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?; 7 കാരണങ്ങള്‍ ഇവയാകാം 

മികച്ച ജീവനക്കാരെ നഷ്ടമാകുന്നത് ഒരു സ്ഥാപനവും ആഗ്രഹിക്കുന്ന ഒന്നല്ല. അത്തരത്തിലൊരാളെ വീണ്ടും കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നത് തന്നെയാണ് കാരണം. പുതിയതായി സ്ഥാപനത്തിലെത്തുന്നയാള്‍ എങ്ങനെ പ്രവര്‍ത്തിക്കും കപ്പാസിറ്റി എങ്ങനെയായിരിക്കുമെന്നുള്ളതെല്ലാം ചിന്താവിഷയങ്ങളാണ്. ടീമിലേക്കെത്തുന്ന പുതിയ ആളെ കുറിച്ച് മറ്റ് ജീവനക്കാരുടെ ആശങ്കയും വലുത്. ജോലി ഉപേക്ഷിച്ച് പോകാന്‍ കരിയര്‍ ഇഷ്ടപ്പെടുന്ന ഒരു ജീവനക്കാരനെ പ്രേരിപ്പിക്കുന്നത് എന്താവും. ചിലപ്പോള്‍ ശക്തമായ കാരണങ്ങള്‍ കാണും, ചിലപ്പോള്‍ വ്യക്തിപരമായിരിക്കും കാരണം. പക്ഷേ ഇതൊന്നുമല്ലാതെ ജോലി ഉപേക്ഷിച്ച് പുറത്തുപോകുന്ന വലിയൊരു വിഭാഗമുണ്ട്.

മികച്ച തൊഴിലാളികളെ നഷ്ടപ്പെടാതിരിക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിച്ചേ മതിയാവൂ. ഒരു പക്ഷേ ചില രാജികള്‍ക്ക് പിന്നില്‍ കാരണം ഇവയാകാം.

1.നിഷ്‌ക്രിയാവസ്ഥ-സ്തംഭിച്ച സാഹചര്യങ്ങള്‍

ഒരേ രീതികളിലൂടെയുള്ള തുടര്‍ച്ചയായ ഓഫീസ് ജീവിതം. ഒഴുക്കില്ലാത്ത ജലം പോലുള്ള സ്തംഭനാവസ്ഥയാണ് പലരേയും മടിപ്പിക്കുന്നത്. ഒരേ സ്ഥലത്തേക്ക്, ഒരേ മുറിയിലേക്ക്, ഒരേ സാഹചര്യങ്ങളിലേക്ക് ദിവസവുമുള്ള വരവ്. ജീവിതത്തിലെ ഈ റിപീറ്റേഷന്‍, ഒഴുക്കില്ലാത്ത ജീവിതം എന്നിവ ജീവനക്കാരെ മുഷിപ്പിക്കുന്നു. ഈ മടിയ്‌ക്കൊപ്പം മുന്നിലേക്കുള്ള ഒഴുക്കും കാണാതാകുമ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ ക്രിയേറ്റീവായവര്‍ ചിന്തിക്കുന്നു.

2.ഓവര്‍ വര്‍ക്ക്

അമിതാധ്വാനം ജീവിതത്തിന്റെ താളം തെറ്റിക്കും. ഓവര്‍ ഡ്യൂട്ടി അമിതമായ സമ്മര്‍ദ്ദവും അമിത ഉത്തരവാദിത്തവുമായി മാറുമ്പോള്‍ ജീവനക്കാര്‍ രക്ഷപ്പെടാനാഗ്രഹിക്കും. ഓവര്‍ വര്‍ക്കിന് ശേഷവും അംഗീകാരം കിട്ടാതെ അവഗണനയാണ് നേരുടുന്നതെങ്കില്‍ ഏത് മികച്ച ജീവനക്കാരനും മുന്‍-പിന്‍ ആലോചിക്കാതെ രാജിയിലേക്കെത്തും.

3.അവ്യക്തമായ വീക്ഷണം

ഒരുപാട് പ്രതീക്ഷകളും അവ്യക്തമായ വീക്ഷണങ്ങളുമായാണ് ഒരു കമ്പനി മുന്നോട്ട് പോകുന്നതെങ്കില്‍ തൊഴിലാളിക്ക് മടുക്കും. അഭിവാജ്ഞകള്‍ വാക്കുകളില്‍ ഒതുങ്ങുകയും പ്രായോഗിക തലത്തിലേക്ക് വരുന്നുമില്ലെങ്കില്‍ പിന്നെ ആ സ്ഥാപനത്തില്‍ തുടര്‍ന്ന് പോവുക അസാധ്യമായി തീരും.

4.കമ്പനിക്ക് ആളുകളേക്കാള്‍ വലുത് ലാഭമാണെന്ന തോന്നല്‍

ലാഭം മാത്രം ചിന്തിച്ച് മികച്ച തൊഴിലാളികളെ സ്ഥാപനം അവഗണിക്കുമ്പോള്‍ അവര്‍ പുറത്തേക്ക് ഇറങ്ങി മറ്റ് അവസരങ്ങള്‍ നേടാന്‍ നിര്‍ബന്ധിതരാകും. ഫലം ഇടത്തരം നിലവാരമുള്ള പ്രഹസനം കാണിക്കുന്ന ജീവനക്കാര്‍ മാത്രം കമ്പനിയില്‍ തുടരും. ഇത് അവസാനം സ്ഥആപനത്തിന്റെ ഗുണമേന്മയില്‍ തന്നെ കോട്ടം വരുത്തും.

5.അംഗീകാരം ഇല്ലായ്മ

നിസ്വാര്‍ത്ഥമായി സേവനം തുടരുന്ന ജീവനക്കാര്‍ പോലും അംഗീകാരം ആഗ്രഹിക്കും. നന്നായി ചെയ്യുന്ന ജോലിക്ക് പരിഗണനയും അംഗീകാരവും ലഭിക്കാതെ വരുമ്പോള്‍ മറ്റൊരും വഴിയും കണ്ടില്ലെങ്കിലും മികച്ച ജീവനക്കാര്‍ സ്ഥാപനം വിടും.

6.വിശ്വാസമില്ലായ്മ

വിശ്വസിക്കാനാകാത്ത ഒരു തൊഴിലുടമയുടെ കൂടെ ധാര്‍മ്മിക മൂല്യമുള്ള ജീവനക്കാര്‍ക്ക് വളരെക്കാലം തൊഴില്‍ ചെയ്യാനാവില്ല. ഓഹരി ഉടമകളോടും ഇടപാടുകാരോടും ആദര്‍ശമില്ലാതെ പെരുമാറുന്ന മുതലാളിയുടെ വാക്ക് വിശ്വസിച്ച് അധികകാലം തൊഴില്‍ ചെയ്യുക അസാധ്യമായത് കൊണ്ട് പടിയിറങ്ങുന്നവരുമുണ്ട്.

7.അമിതമായ അധികാര ക്രമവും ഉച്ചനീചത്വവും

ജോലിയിടത്തെ അമിതമായ അധികാര ഗര്‍വും ഉച്ചനീചത്വവും വെച്ചുപൊറുപ്പിക്കാനാവാതെ പടിയിറങ്ങുന്നവരും നിരവധിയാണ്. നിയന്ത്രണങ്ങളും നേതൃത്വവുമെല്ലാം മികവിന് ആവശ്യമാണെങ്കിലും അമിതമായ ഇടപെടലുകളും തരംതാഴ്ത്തലുകളും തീരുമാനങ്ങള്‍ക്ക് സ്വതന്ത്ര്യം നല്‍കാത്ത അവസ്ഥയും ജോലിയോട് ബൈ പറയാന്‍ ക്രിയേറ്റീവായ ആളുകളെ നിര്‍ബന്ധിതരാക്കും.