ഉന്നത പഠനത്തിന് കൊമേഴ്സില്‍ നിരവധി അവസരങ്ങള്‍; അന്താരാഷ്ട്ര അംഗീകാരവുമായി എ.സി.സി.എ ബിരുദം

May 30, 2017, 5:25 pm
ഉന്നത പഠനത്തിന് കൊമേഴ്സില്‍ നിരവധി  അവസരങ്ങള്‍; അന്താരാഷ്ട്ര അംഗീകാരവുമായി  എ.സി.സി.എ ബിരുദം
Career
Career
ഉന്നത പഠനത്തിന് കൊമേഴ്സില്‍ നിരവധി  അവസരങ്ങള്‍; അന്താരാഷ്ട്ര അംഗീകാരവുമായി  എ.സി.സി.എ ബിരുദം

ഉന്നത പഠനത്തിന് കൊമേഴ്സില്‍ നിരവധി അവസരങ്ങള്‍; അന്താരാഷ്ട്ര അംഗീകാരവുമായി എ.സി.സി.എ ബിരുദം

പ്ലസ്ടു കഴിഞ്ഞ് എന്ത് എന്ന ചോദ്യത്തിനുത്തരം തേടുകയാണ് വിദ്യാര്‍ത്ഥികള്‍. നല്ല ഭാവിയ്ക്ക് ഓരോരുത്തരുടെയും അഭിരുചികള്‍ക്ക് അനുസൃതമായുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഇവ ജോലി സാധ്യതയുള്ളതായിരിക്കുകയും വേണം. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നേരത്തെ ഒരു പ്രൊഫണല്‍ ബിരുദമായി പരിഗണിച്ചിരുന്നത് എന്‍ജിനിയറിങ്ങാണ്. എന്നാല്‍ ഇന്ന് ഈ രീതിയ്ക്ക് വലിയൊരു മാറ്റം വന്നിട്ടുണ്ട്. തങ്ങളുടെ അഭിരുചികള്‍ക്ക് അനുസൃതമായ കോഴ്‌സുകള്‍ കണ്ടെത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കൊമേഴ്‌സിന് ഇന്ന് അനേകം സാധ്യകളാണ് ഉള്ളത്. ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ജോലി, തുടങ്ങിയവ കൊമേഴ്‌സ് തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രേരിപ്പിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിദ്യാര്‍ത്ഥികളെ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. എ.സി.എ, എ.സി.സി.എ, സിഎംഎസ സിഐഎംഎ, സിപിഎ തുടങ്ങിയ കോഴ്‌സുകള്‍ കേട്ട് സുപരിചിതമല്ലെങ്കിലും അനവധി സാധ്യതകളാണ് ഈ കോഴ്‌സുകള്‍ക്ക് ഉള്ളത്. പ്ലസ്ടുവിന് സയന്‍സ് പഠി്ച്ച വിദ്യാര്‍ത്ഥികള്‍ക്കും താത്പര്യമെങ്കില്‍ ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. പ്ലസ്ടുവിന് ശേഷം അക്കൗണ്ട് ഫിനാന്‍സ് കോഴ്‌സുകള്‍ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് ധാരാളം സാധ്യതകളുണ്ട്. ഇതില്‍ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്ന ഒരു ബിരുധമാണ് എ.സി.സി.എ. അക്കൗണ്ട്, ഫിനാന്‍സ് എന്നിവയ്ക്ക് പുറമെ ബിസിനസ് മാനേജ്‌മെന്റും എസിസിഎ കോഴ്‌സിന്റെ ഭാഗമായതുകൊണ്ട് അന്താരാഷ്ട്ര തൊഴില്‍ മാര്‍ക്കറ്റില്‍ എ.സി.സി.എ കോഴ്‌സിന്റെ സാധ്യത മങ്ങുന്നില്ല

181 രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുള്ള എസിസിഎ കോഴ്‌സിന് നിരവധി തൊഴില്‍ ദാതാക്കളുണ്ട്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോഴ്‌സ് ഉചിതമാണ്. നിലവില്‍ എ.സി.സി.എ കോഴ്സിന് ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി നിരവധി കോച്ചിങ്ങ് സെന്‍ററുകള്‍ കേരളത്തില്‍ തന്നെയുണ്ട്.