എയര്‍ ഇന്ത്യയില്‍ രണ്ടായിരം തൊഴില്‍ അവസരങ്ങള്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 പൈലറ്റുമാരെ നിയമിക്കും

July 27, 2016, 2:47 pm

എയര്‍ ഇന്ത്യയില്‍ രണ്ടായിരം തൊഴില്‍ അവസരങ്ങള്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 പൈലറ്റുമാരെ നിയമിക്കും
Career

ഹൈദരാബാദ്: വ്യോമഗതാഗത സര്‍വീസുകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ പുതുതായി 500 പൈലറ്റുമാരേയും 1,500 കേബിന്‍ ക്രൂകളേയും നിയമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളിലായിരിക്കും നിയമനം.

സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത് 2-3 വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ പുതുതായി ജോലിക്കെടുക്കാനാണ് എയര്‍ ഇന്ത്യ പദ്ധതി. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇതുവരെ 250 പൈലറ്റുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇനി അഞ്ഞൂറോളം പൈലറ്റുമാരെയാണ് പുതുതായി ജോലിക്കെടുക്കുക. 400 പൈലറ്റുമാര്‍ക്കായുള്ള തൊഴില്‍പരസ്യം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. 
എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ എന്‍ ശിവരാമകൃഷ്ണന്‍.  

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ 200 പൈലറ്റുമാരെ പരിശീലിപ്പിച്ചിരുന്നു. ഇവരില്‍ 78 പേരെ മാത്രമേ നിയമിച്ചുള്ളൂ. ഇവരെ വിവിധ റൂട്ടുകളില്‍ സര്‍വീസിനായി നിയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ പ്രതികരിച്ചു. വരുന്ന ഡിസംബറോടെ 150 ഓളം ട്രെയിനികള്‍ പൈലറ്റ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും. നിലവില്‍ 858 പൈലറ്റുമാരാണ് എയര്‍ ഇന്ത്യയിലുള്ളത്. കഴിഞ്ഞവര്‍ഷം നൂറോളം പൈലറ്റുമാര്‍ എയര്‍ ഇന്ത്യ വിട്ടുപോയി.

 എയര്‍ ഇന്ത്യ വിമാനം(ഫയല്‍ ചിത്രം) 
എയര്‍ ഇന്ത്യ വിമാനം(ഫയല്‍ ചിത്രം) 
കേബിന്‍ ക്രൂ അംഗങ്ങളുടെ എണ്ണം 3000 ആയി വര്‍ധിപ്പിക്കും. ഇതിനായി പുതുതായി 1,500 ഓളം പേരെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ നിയമിക്കും.
എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ എന്‍ ശിവരാമകൃഷ്ണന്‍.  

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി സര്‍വീസിനായി നിയോഗിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പൈലറ്റുമാര്‍ക്കായുള്ള പരിശീലനത്തിനായി ഹൈദരാബാദില്‍ മൂന്ന് സിമുലേറ്ററും (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം) മുംബൈയില്‍ നാല് സിമുലേറ്ററും ഉണ്ട്. ഹൈദരാബാദിലുള്ള സിമുലേറ്റര്‍ എ320 വിഭാഗത്തില്‍ പെട്ടതാണ്. മുംബൈയില്‍ ഉള്ളത് ബോയിങ് കുടുംബത്തില്‍ പെട്ടതും. ഹൈദരാബാദിലെ എടിആര്‍ എയര്‍ക്രാഫ്റ്റില്‍ പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഒരു സിമുലേറ്റര്‍ കൂടി വാങ്ങാന്‍ പദ്ധതിയുണ്ട്. അതിന് ഏതാണ്ട് 71 കോടി ചെലവ് വരുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.