പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 16 അവസാന തീയതി  

June 5, 2017, 6:16 pm
പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 16 അവസാന തീയതി  
Career
Career
പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 16 അവസാന തീയതി  

പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 16 അവസാന തീയതി  

തിരുവനന്തപുരം: കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലേക്ക് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളെജുകളിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള യോഗ്യത

ഹയര്‍സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ 45 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. 2017 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം.

പ്രവേശനപരീക്ഷ

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലായി ജൂലൈ രണ്ടിനാണ് പ്രവേശനപരീക്ഷ നടക്കുക. മൂന്ന് മണിക്കൂറായിരിക്കും ദൈര്‍ഘ്യം. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാവും ചോദ്യങ്ങള്‍. ഒബ്ജക്ടീവ് മാതൃകയില്‍ 200 ചോദ്യങ്ങളാണുണ്ടാവുക. ജൂണ്‍ 26 മുതല്‍ പ്രവേശനപരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷസമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 'സിഇഇ' പ്രവേശനപരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് ലിങ്ക്.