ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ലീവ് എടുക്കാതെ യാത്ര പോകണോ? യാത്ര പ്രേമികള്‍ക്ക് പറ്റിയ ചില ജോലികള്‍ 

August 3, 2016, 2:12 pm
ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ലീവ് എടുക്കാതെ യാത്ര പോകണോ? യാത്ര പ്രേമികള്‍ക്ക് പറ്റിയ ചില ജോലികള്‍ 
Career
Career
ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ലീവ് എടുക്കാതെ യാത്ര പോകണോ? യാത്ര പ്രേമികള്‍ക്ക് പറ്റിയ ചില ജോലികള്‍ 

ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ലീവ് എടുക്കാതെ യാത്ര പോകണോ? യാത്ര പ്രേമികള്‍ക്ക് പറ്റിയ ചില ജോലികള്‍ 

യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് പലപ്പോഴും ജോലി ഒരു വിലങ്ങു തടിയാണ്. ജോലി തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ യാത്ര പോകുക എന്നതാണ് ഏക വഴി. എന്നാല്‍ അവധി എടുക്കാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഉണ്ടെങ്കില്ലോ. അത്തരത്തിലുള്ള ചില ജോലികള്‍ ഇതാ...

1. യാത്രാ വിവരണം എഴുതുന്നവര്‍

സ്വപ്‌നയാത്രകള്‍ നടത്തി അതിലൂടെ പണം ഉണ്ടാക്കാന്‍ കഴിയും എങ്കില്‍ യാത്രയെ ഹരമാക്കിയവര്‍ക്ക് ജോലി ആവേശകമമായിരിക്കും അല്ലേ? ഇത്തരത്തില്‍ അവസരങ്ങള്‍ ഇപ്പോള്‍ നിരവധിയാണ്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചും യാത്ര അനുഭവങ്ങള്‍ എഴുതാന്‍ കഴിയുമോ എങ്കില്‍ നിങ്ങളെ കാത്ത് നിരവധി അവസരങ്ങള്‍ ഉണ്ട്‌. നിങ്ങളുടെ യാത്ര വിവരണങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണെങ്കില്‍ സ്വന്തമായി ഒരു ബ്ലോഗ് തന്നെ ആരംഭിച്ച് പണം ഉണ്ടാക്കാം.

2. എയര്‍ ഹോസ്റ്റസ്

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്ന മറ്റൊരു പ്രൊഫഷനാണിത്. വ്യത്യസ്ത സ്ഥലങ്ങള്‍ സഞ്ചരിക്കുകയും പുതിയ ആളുകളെ പരിചയപ്പെടാനും കഴിയും.

3. ആര്‍ക്കിയോളജിസ്റ്റ്

പുരാവസ്തു ഗവേഷണവും യാത്രകളും ഒരു പോലെ ഇഷ്ടുള്ളവര്‍ക്ക് ആര്‍ക്കിയോളജിസ് എന്ന ജോലി കണ്ണ് അടച്ച് തിരഞ്ഞെടുക്കാം. ജോലി സംബന്ധമായി ലോക ചരിത്രങ്ങള്‍ ഉറങ്ങി കിടക്കുന്ന വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരങ്ങളും ജോലിക്കിടയില്‍ ലഭിക്കും.

4. ക്രൂയിസ് ലൈന്‍ വര്‍ക്കര്‍

കടല്‍ യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? ക്രൂയിസ് കപ്പല്‍ തൊഴിലാളികള്‍ക്ക്, ലോകത്തിലെ ഏഴു മഹാസമുദ്രങ്ങളിലൂടെയൂം യാത്ര ചെയ്യാനുള്ള അവസരമാണ് ഉള്ളത്‌. നിങ്ങളുടെ താമസവും ഭക്ഷണവും എല്ലാം സൗജ്യന്യം തന്നെ. ശമ്പളവും കിട്ടും ഒപ്പം ഇഷ്ടപ്പെട്ട കപ്പല്‍ യാത്രയും നയാപൈസ മുടക്കാതെ നടത്തുകയുമാവാം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്, കപ്പലില്‍ വിവിധ ജോലികള്‍ നേടാം.

5. ഇംഗ്ലീഷ് ടീച്ചര്‍

ലോക ഭാഷ എന്ന രീതിയില്‍ ആംഗലേയഭാഷ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പല രാജ്യങ്ങളിലും ആവശ്യമുണ്ട്. നിങ്ങള്‍ക്ക് കൃത്യമായ യോഗ്യതകള്‍ ഉണ്ടെങ്കില്‍ പല വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കാനുള്ള അവരസരങ്ങള്‍ ഉണ്ട്. പഠിപ്പിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളിലെ സംസ്‌കാരവും അനുഭവങ്ങളും നിങ്ങളുടെ ജോലി സമ്മാനിക്കും.

6. സ്റ്റേജ് ക്രൂ / റോഡി

ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് അവതരണപരിപാടികള്‍ക്ക് സ്റ്റേജ് ക്രൂ അത്യന്താപേഷിതമാണ്. സൗണ്ട് സിസ്റ്റം, ലൈറ്റ് ആന്റ് ഇഫക്റ്റ്, മ്യൂസിഷന്‍സ്, തിയേറ്റര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ക്ക് പരിപാടികളുടെ ഭാഗമായി താരങ്ങള്‍ക്കൊപ്പം യാത്രകള്‍ നടത്താനുള്ള ആവസരം ഉണ്ടാവൂ. ഒരേരുത്തരുടെയും അഭിരുചിക്കനുസരിച്ച് ജോലി ചെയ്യാം ഒപ്പം യാത്രകള്‍ ആസ്വദിക്കുകയുമാവാം.

7. ടൂര്‍ ഗൈഡ്

ഒപ്പമുള്ള യാത്രാ പ്രേമികള്‍ക്ക് ചുറ്റുമുള്ള മനോഹര സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തും അവയെക്കുറിച്ച് വിശദീകരിക്കുന്നതും ഒന്ന് സങ്കല്‍പ്പിക്കൂ. മറ്റുള്ളവരുമായി സൗഹാര്‍ദപരമായി സംവദിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് പറ്റിയ ജോലിയാണ് ഇത്. നിങ്ങള്‍ ഒരു ട്രവല്‍ ഗൈഡാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തെല്ലാം ജോലി ഉപേക്ഷിക്കാതെ തന്നെ യാത്ര ചെയ്യാം. വിനോദ സഞ്ചാരമേഖലയില്‍ ടൂര്‍ ഗൈഡ് ആവാനുള്ള അവസരങ്ങളും ഏറെയാണ്.