നൂതന അവസരങ്ങളറിയാന്‍ ഐഎച്ച്ഇഎഫ്-2017 ബുധനാഴ്ച്ച ബംഗലുരുവില്‍; വിദേശ ഉപരിപഠന രംഗത്തേക്കുള്ള ജാലകം 

April 24, 2017, 5:13 pm
നൂതന അവസരങ്ങളറിയാന്‍ ഐഎച്ച്ഇഎഫ്-2017 ബുധനാഴ്ച്ച ബംഗലുരുവില്‍; വിദേശ ഉപരിപഠന  രംഗത്തേക്കുള്ള ജാലകം 
Career
Career
നൂതന അവസരങ്ങളറിയാന്‍ ഐഎച്ച്ഇഎഫ്-2017 ബുധനാഴ്ച്ച ബംഗലുരുവില്‍; വിദേശ ഉപരിപഠന  രംഗത്തേക്കുള്ള ജാലകം 

നൂതന അവസരങ്ങളറിയാന്‍ ഐഎച്ച്ഇഎഫ്-2017 ബുധനാഴ്ച്ച ബംഗലുരുവില്‍; വിദേശ ഉപരിപഠന രംഗത്തേക്കുള്ള ജാലകം 

ബംഗലുരു: വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകള്‍ അറിയാന്‍ അവസരമൊരുക്കി ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് റിക്രൂട്ട്മെന്റ് ഫെയര്‍-2017 (ഐഎച്ച്ഇഎഫ്) ഏപ്രില്‍ 26ന് ബംഗലുരുവില്‍ നടക്കും. ബംഗലുരുവിലെ മാന്‍ഫോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയുടെ രണ്ടാം ഘട്ടത്തില്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പരിചയപ്പെടുത്താനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും മേളയ്ക്ക് സാധിക്കും.

രാജ്യത്ത് ഹൈദരാബാദ്, ബംഗലുരു, കൊച്ചി എന്നീ മൂന്ന് നഗരങ്ങളിലാണ് അന്തരാഷ്ട്ര നിലവാരത്തിലുളള വിദ്യാഭ്യാസ മേള നടത്തുന്നത്. ഹൈദരാബാദില്‍ ഏപ്രില്‍ 22-23 തീയ്യതികളിലായി നടത്തിയ കോണ്‍ഫറന്‍സിന് ശേഷമാണ് ഐഎച്ച്ഇഎഫ് ബംഗലുരുവില്‍ എത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തെക്കുറിച്ചും വിദേശത്തു നിന്ന് ഉപരിപഠനം ചെയ്യുന്നതിനെ കുറിച്ചും പുതിയ അറിവുകള്‍ സമ്മാനിക്കുന്നതാണ് മേള. ഏപ്രില്‍ 28, 29 തീയതികളില്‍ ഐഎച്ച്ഇഎഫ് കൊച്ചിയിലെത്തും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി.

ഐഎച്ച്ഇഎഫ് വിദ്യാര്‍ത്ഥികള്‍ക്കും, ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കും ആഗോളതലത്തില്‍ പുതിയ പഠന അവസരങ്ങളും പങ്കാളിത്തവും ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ കണ്‍സോര്‍ഷ്യം ഓഫ് യുണിവേഴ്‌സിറ്റീസ് പ്രസിഡന്റ് ഡേവിഡ് വൂഡ്‌വാര്‍ഡ് പറഞ്ഞു. ഹയര്‍ എഡ്യൂക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിട്ട് എങ്ങനെ വിദേശ പഠനത്തിനായുള്ള തയ്യാറെടുപ്പ് നടത്താം എന്നതിനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതാണ് മേള എന്ന് അല്‍ഹംബാറ യുഎസ് ചാമ്പര്‍ മാനേജിങ്ങ് പാര്‍ട്‌നര്‍ അന്‍ജും മാലിക്ക് അഭിപ്രായപ്പെട്ടു.

മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യക പ്രതിനിധി ലൊറെയ്ന്‍ ഹാരിറ്റണ്‍, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ഇന്നോവേഷന്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. കെവിന്‍ ഡണ്‍സീത്ത്, ജോര്‍ജ് വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. സലിം അസീസ്, ടെക്സാസ് ഓസ്റ്റിന്‍ സര്‍വ്വകലാശാലയിലെ ബിസിനസ് ലാംഗ്വേജ് എജ്യൂക്കേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഓര്‍ലാന്‍ ആര്‍ കെം, അമേരിക്കന്‍ സര്‍വ്വകലാശാലയുടെ സംഘടനയായ അമേരിക്കന്‍ കണ്‍സോര്‍ഷ്യം ഓഫ് യൂണിവേഴ്സിറ്റീസിന്റെ പ്രസിഡന്റ് ഡേവിഡ് ബി വുഡ്വാര്‍ഡ്, സൗദി ഷൂറ കൗണ്‍സില്‍ അംഗം ഡോ. മോഡി അല്‍ ഖലാഫ്, അറബ് സര്‍വ്വകലാശാലകളുടെ സെക്രട്ടറി ജനറല്‍ ഡോ. സുല്‍ത്താന്‍ അബു ഒറാബി എന്നീ പ്രമുഖരുടെ സാന്നിധ്യമാണ് ഐഎച്ച്ഇഫ്-2017നെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് , +91 860665439 എന്ന നമ്പറില്‍ ഷഫീര്‍ രഹ്മാനുമായി ബന്ധപ്പെടാവുന്നതാണ്(-shafeer@icirclexpo.com).