ഇഗ്നോ;ഡിഗ്രി കോഴ്‌സുകള്‍ക്ക് പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ഫീസിളവ്; അപേക്ഷ തിയ്യതി നീട്ടി

December 8, 2016, 7:19 am
 ഇഗ്നോ;ഡിഗ്രി കോഴ്‌സുകള്‍ക്ക് പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ഫീസിളവ്; അപേക്ഷ തിയ്യതി നീട്ടി
Career

കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2017 ജനുവരി സെഷനിലേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി.

ഇഗ്‌നോയുടെ ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി, ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍,ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.) എന്നീ കോഴ്സുകള്‍ക്ക് ഡിസംബര്‍ 30 വരെ പിഴ ഇല്ലാതെ അപേക്ഷിക്കാം.

ഡിഗ്രി കോഴ്സുകള്‍ക്ക് പുതുതായി അപേക്ഷിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാരായവര്‍ക്ക് പൂര്‍ണമായും ഫീസിളവ് നല്‍കും. നെയ്ത്തു തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം ചെയ്യുന്നതിനും ഫീസിളവ് ലഭിക്കും. അപേക്ഷാഫോമും പ്രോസ്പെക്ടസും ഇഗ്‌നോയുടെ കൊച്ചി റീജണല്‍ സെന്ററില്‍ നിന്നും എല്ലാ ഇഗ്‌നോ സ്റ്റഡി സെന്ററുകളില്‍ നിന്നും 200 രൂപയ്ക്ക് ലഭിക്കും. കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് onlineadmission.ignou.ac.in വിലാസം: ഇഗ്നോ റീജിയണല്‍ സെന്റര്‍, കലൂര്‍ പി.ഒ. കൊച്ചി -682017, ഫോണ്‍: 0484 -2348189, 2340203. ഇ-മെയില്‍: rccochin@ignou.ac...