വിദേശ ഉപരിപഠനരംഗത്തെ പുതിയ സാധ്യതകള്‍ തുറന്നുകാട്ടി ഐഎച്ച്ഇഎഫ് കൊച്ചിയില്‍

April 28, 2017, 9:34 am
വിദേശ ഉപരിപഠനരംഗത്തെ പുതിയ സാധ്യതകള്‍ തുറന്നുകാട്ടി  ഐഎച്ച്ഇഎഫ് കൊച്ചിയില്‍
Career
Career
വിദേശ ഉപരിപഠനരംഗത്തെ പുതിയ സാധ്യതകള്‍ തുറന്നുകാട്ടി  ഐഎച്ച്ഇഎഫ് കൊച്ചിയില്‍

വിദേശ ഉപരിപഠനരംഗത്തെ പുതിയ സാധ്യതകള്‍ തുറന്നുകാട്ടി ഐഎച്ച്ഇഎഫ് കൊച്ചിയില്‍

കൊച്ചി: വിദേശത്ത് ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി അന്തര്‍ദേശീയ വിദ്യാഭ്യാസ മേളയായ ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഫെയര്‍ (ഐഎച്ച്ഇഎഫ്) ഇന്നും നാളെയും കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

250ല്‍പരം ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികള്‍ മേളയില്‍ പങ്കെടുക്കും. ലോകത്തെ പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരാണ് ക്ലാസുകള്‍ നയുക്കുന്നത്. വിദേശത്ത് ഉപരി പഠനത്തിന് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങളും സാധ്യതകളും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്ന് ചോദിച്ചറിയാനുള്ള അവസരം മേളയില്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും അടുത്തറിയാന്‍ മേള സഹായിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വി്ദ്യാഭ്യാസ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സംശയങ്ങള്‍ തീര്‍ക്കാനും ശില്പശാലയില്‍ ചോദ്യോത്തരവേളയുണ്ട്. രാവിലെ 10 മണി മുതല്‍ 5 മണിവരെയാണ് മേള. പ്രവേശനം സൗജന്യമാണ്.