വിദേശ ഉപരിപഠന അവസരങ്ങളെക്കുറിച്ചറിയാന്‍ ബംഗലുരുവില്‍ നീണ്ട നിര; ഐഎച്ച്ഇഎഫ് ഇനി കൊച്ചിയിലേക്ക്

April 26, 2017, 6:04 pm
വിദേശ ഉപരിപഠന അവസരങ്ങളെക്കുറിച്ചറിയാന്‍ ബംഗലുരുവില്‍ നീണ്ട നിര;  ഐഎച്ച്ഇഎഫ് ഇനി കൊച്ചിയിലേക്ക്
Career
Career
വിദേശ ഉപരിപഠന അവസരങ്ങളെക്കുറിച്ചറിയാന്‍ ബംഗലുരുവില്‍ നീണ്ട നിര;  ഐഎച്ച്ഇഎഫ് ഇനി കൊച്ചിയിലേക്ക്

വിദേശ ഉപരിപഠന അവസരങ്ങളെക്കുറിച്ചറിയാന്‍ ബംഗലുരുവില്‍ നീണ്ട നിര; ഐഎച്ച്ഇഎഫ് ഇനി കൊച്ചിയിലേക്ക്

പുതിയ അവസരങ്ങളും സാധ്യതകളും ചര്‍ച്ചകളും തുറന്ന് വച്ച് ബംഗലുരുവില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഫെയര്‍ 2017 വന്‍ വിജയം. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകളറിയാന്‍ ബംഗലുരുവിലെ മാന്‍ഫോ കണ്‍വെന്‍ഷന്‍ഷന്‍ സെന്ററില്‍ എത്തിയത്. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തങ്ങളുടെ ആശങ്കകളും ആഗ്രഹങ്ങളും മേളയുടെ സംഘാടകരെ അറിയിച്ചു. പരിചയ സമ്പന്നരില്‍ നിന്നും ലഭിച്ച മാര്‍ഗനിര്‍ദേശം പലര്‍ക്കും പുതിയ വഴി തുറന്നു കാട്ടി.

ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പ്രഗത്ഭരുടെ അഭിപ്രായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പുതിയൊരു വഴി തുറന്നു കാട്ടിയെന്ന് മേളയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിദേശ ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിചയ സമ്പന്നരില്‍ നിന്നു തന്നെ അറിവ് ലഭിച്ചത് തങ്ങള്‍ക്ക് ഏറെ സഹായകമായെന്നാണ് മേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ കണ്‍സോര്‍ഷ്യം ഓഫ് യുണിവേഴ്സിറ്റീസ് പ്രസിഡന്റ് ഡേവിഡ് വൂഡ്വാര്‍ഡ്, അല്‍ഹംബാറ യുഎസ് ചാമ്പര്‍ മാനേജിങ്ങ് പാര്‍ട്നര്‍ അന്‍ജും മാലിക്ക് തുടങ്ങിയവരുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി.

ഏപ്രില്‍ 28,29 തീയ്യതികളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ ഉപരിപഠന രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ഐഎച്ച്ഇഎഫ് കൊച്ചിയിലെത്തും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററാണ് മേളയുടെ വേദി. വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിചയ സമ്പന്നരില്‍ നിന്നും ഇതിന്‍റെ സാധ്യതകള്‍ അറിയാന്‍ മേള സഹായകരമായിരിക്കും.

കൊച്ചിയില്‍ നടക്കുന്ന ഐഎച്ച്ഇഎഫിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ +91 860665439 എന്ന നമ്പറില്‍ ഷഫീര്‍ രഹ്മാനുമായി ബന്ധപ്പെടാവുന്നതാണ്(-shafeer@icirclexpo.com).

ഐഎച്ച്ഇഎഫില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം