ജോലി വാഗ്ദാനം ചെയ്ത് നല്‍കിയില്ല; 31 കമ്പനികള്‍ ഐഐടി കരിമ്പട്ടികയില്‍; ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വിലക്ക് 

August 26, 2016, 3:56 pm
ജോലി വാഗ്ദാനം ചെയ്ത് നല്‍കിയില്ല; 31 കമ്പനികള്‍ ഐഐടി കരിമ്പട്ടികയില്‍; ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വിലക്ക് 
Career
Career
ജോലി വാഗ്ദാനം ചെയ്ത് നല്‍കിയില്ല; 31 കമ്പനികള്‍ ഐഐടി കരിമ്പട്ടികയില്‍; ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വിലക്ക് 

ജോലി വാഗ്ദാനം ചെയ്ത് നല്‍കിയില്ല; 31 കമ്പനികള്‍ ഐഐടി കരിമ്പട്ടികയില്‍; ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വിലക്ക് 

മുംബൈ: ക്യാമ്പസ് പ്ലേസ്‌മെന്റ് നല്‍കിയ ശേഷം ജോലി പ്രവേശം നിഷേധിച്ച 31 കമ്പനികളെ ഐഐടി കരിമ്പട്ടികയില്‍ പെടുത്തി. ഈ കമ്പനികള്‍ക്ക് ഈ 2016-17 അധ്യയന വര്‍ഷത്തില്‍ ഐഐടികളില്‍ നടക്കുന്ന ക്യാമ്പസ് പ്ലേസ്‌മെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഐഐടികളുടെ പ്ലേസ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഓഫര്‍ ലെറ്ററുകള്‍ റദ്ദ് ചെയ്യുകയും ജോലിക്ക് പ്രവേശിക്കേണ്ട തീയതി വൈകിപ്പിക്കുകയും ചെയ്ത കമ്പനികള്‍ക്കെതിരെ ആണ് നടപടി. പ്ലേസ്‌മെന്റില്‍ വിലക്ക് ലഭിച്ച കമ്പനികളില്‍ ഭൂരിഭാഗവും സ്റ്റാര്‍ട്ടപ്പുകളാണ്. സൊമാട്ടോ(Zomato)യ്ക്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ വിലക്ക് ഒരു വര്‍ഷം കൂടി തുടരും. ജോലിക്ക് കയറേണ്ട തീയതി വൈകിപ്പിച്ച ഫ്ളിപ്പ്കാര്‍ട്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇ കൊമേഴ്‌സ് ഭീമന്‍മാരായ ഫ്ളിപ്പ്കാര്‍ട്ടിന് മുന്നറിയിപ്പ് സന്ദേശമേ നല്‍കിയിട്ടുള്ളൂ.

ഒരു വര്‍ഷം ഇത്രയധികം കമ്പനികളെ പ്ലേസ്‌മെന്റില്‍ നിന്നും വിലക്കുന്നത് ഇതാദ്യമായാണ്. ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥാപകര്‍.

ഐഐടി ബോംബെ 
ഐഐടി ബോംബെ 
കൂടുതല്‍ കമ്പനികളെ കൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ട്. ഇക്കാര്യം പ്ലേസ്‌മെന്റ് ഇന്‍ചാര്‍ജുമായി ചര്‍ച്ച ചെയ്യും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ടതും ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തേണ്ടതുമായി കമ്പനികളുടെ പട്ടിക തയ്യാറാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പക്ഷെ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഐഐടി ബോംബെയിലെ പ്ലേസ്‌മെന്റ് സെല്‍ അംഗം  

ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ക്യാമ്പസ് പ്ലേസ്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരത്തെ ജോലി നിഷേധിച്ചതിന് കാരണം ചൂണ്ടിക്കാട്ടി ഓള്‍ ഐഐടി പ്ലേസ്‌മെന്റ് കമ്മിറ്റി(എഐപിസി) കണ്‍വീനര്‍ക്ക് വിശദീകരണം നല്‍കണം. അവസാന പ്ലേസ്‌മെന്റ് സീസണില്‍ കമ്പനികള്‍ 135 ഐഐടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫര്‍ നിരസിച്ചതെന്ന് ഐഐപിസിയിലെ മുതിര്‍ന്ന പ്രൊഫസര്‍ പറഞ്ഞു.

135 ഐഐടി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റാര്‍ട്ടപ്പുകള്‍ അവസാന മിനിറ്റില്‍ ജോലി നിരസിച്ചത്. മുംബൈ,ഖൊരക്പൂര്‍, റൂര്‍ക്കി ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിച്ച സ്റ്റാര്‍ട്ടപ്പുകളാണ് കരമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ ഭൂരിഭാഗവും. ഈ ഐഐടികളിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് പ്ലേസ്‌മെന്റിന് അപേക്ഷിച്ചിരുന്നത്. 
ഐഐപിസിയിലെ മുതിര്‍ന്ന പ്രൊഫസര്‍. 
രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ 40 ശതമാനവും അടച്ചുപൂട്ടിയെന്ന് ഗവേഷണ സ്ഥാപനം 
രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ 40 ശതമാനവും അടച്ചുപൂട്ടിയെന്ന് ഗവേഷണ സ്ഥാപനം 

ഐഐടി കരിമ്പട്ടികയിലെ 31 കമ്പനികള്‍

സെറ്റാട്ട, നൗഫ് ളോട്ട്‌സ്, കണ്‍സള്‍ട്ട്‌ലൈന്‍, സിമ്പ്‌ളി, പെപ്പര്‍ടാപ്പ്, പോര്‍ട്ടിയ മെഡിക്കല്‍, ബാബാജോബ്‌സ്, ജിപിഎസ്‌കെ, ഹോപ്‌സ്‌കോച്ച്, സ്മാര്‍ട്ട്ട്രാക്ക് സോളാര്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്, ക്രയോണ്‍ ഡേറ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോ ഹോംസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെസ്‌ക്രാ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രോഫേഴ്‌സ്, ടെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വെറൈറ്റി നോളജ് സൊല്യൂഷന്‍സ്, എക്‌സലന്‍സ് ടെക്ക്, സ്‌റ്റേസില്ല, റോഡ്‌റണ്ണര്‍, ലെക്‌സ്ഇന്നോവ ടെക്‌നോളജീസ്, ലെഗ്രേഡ്, ബര്‍നെറ്റ് ഗ്രൂപ്പ്, ജോണ്‍സണ്‍ ഇലക്ട്രിക്(ജപ്പാന്‍), മേരാ ഹുനാര്‍, ഫണ്ടമെന്റല്‍ എജുക്കേഷന്‍, കാഷ്‌കെയര്‍ ടെക്‌നോളജി, ഹൊലാമെഡ്, ഇന്‍ഡസ് ഇന്‍സൈറ്റ്‌സ്, ക്ലിക്ക്‌ലാബ്‌സ്, ഗ്രാബ്ഹൗസ്, മെഡ് ആന്റ് സൊമാട്ടൊ(Zettata, Nowfloats, ConsultLane, Zimply, Peppertap, Portea Medical, Babajobs, GPSK, Hopscotch, SmartTrak Solar Systems Pvt. Ltd, Crayon Data India Pvt. Ltd, Glow Homes Technologies Pvt. Ltd, Tescra Software Pvt. Ltd (Rockon), Grofers, Tenova India Pvt. Ltd, Verity Knowledge Solutions, Excellence Tech, Stayzilla, Roadrunnr, LexInnova Technologies, LeGarde Burnett Group, Johnson Electric (Japan), Mera Hunar, Fundamental Education, CashCare Technology, Holamed, Indus Insights, Clicklabs, Grabhouse, Medd and Zomato)

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ 40 ശതമാനവും അടച്ചുപൂട്ടിയെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം Xeler8.com പറയുന്നു. 2014 ജൂണിന് ശേഷം പ്രവര്‍ത്തനം ആരംഭിച്ച 2,281 സ്റ്റാര്‍ട്ടപ്പുകളെ(ഫുഡ്-ടെക്ക്,ഇ കൊമേഴ്‌സ്, ഹെല്‍ത്ത്-ടെക്ക്, റൊബോട്ടിക്‌സ്, ഡ്രോണ്‍സ്, ഒഗ്മെന്റഡ് ആന്റ് വെര്‍ച്ച്വല്‍ റിയാലിറ്റി, ലൊജിസ്റ്റിക്‌സ്, ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്, അനലറ്റിക്‌സ് സെക്ടേഴ്‌സ്) നിരീക്ഷിച്ചാണ് ഗവേഷണ സ്ഥാപനത്തിന്റെ കണക്ക്.