രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാകാന്‍ ഐഎച്ച്ഇഎഫ്-2017; വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകളറിയാം  

April 9, 2017, 3:56 pm
രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാകാന്‍ ഐഎച്ച്ഇഎഫ്-2017; വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകളറിയാം  
Career
Career
രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാകാന്‍ ഐഎച്ച്ഇഎഫ്-2017; വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകളറിയാം  

രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാകാന്‍ ഐഎച്ച്ഇഎഫ്-2017; വിദേശ ഉപരിപഠന രംഗത്തെ പുതിയ സാധ്യതകളറിയാം  

കൊച്ചി: രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ വിദ്യാഭ്യാസമേളയാകാന്‍ ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഫെയര്‍ (ഐഎച്ച്ഇഎഫ്-2017). വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും വിദേശത്തെ പഠനസാധ്യതകളക്കെുറിച്ചും അറിയാനുള്ള അവസരമാണ് കോണ്‍ഫറന്‍സ് ഒരുക്കുന്നത്.

ദേശീയ-അന്തര്‍ദേശീയ സര്‍വ്വകലാശാലകളുള്‍പ്പെടെ 250ഓളം യൂണിവേഴ്‌സിറ്റികളാണ് എജ്യൂക്കേഷണല്‍ ഫെയറില്‍ പങ്കെടുക്കുന്നത്. ലോകത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംവാദങ്ങളും ശില്‍പശാലകളും ചോദ്യോത്തരവേളകളും വിദ്യാഭ്യാസമേളയോട് അനുബന്ധിച്ച് നടത്തും. 300,000 വിദ്യാര്‍ത്ഥികളും കുടുംബവും ഫെയറില്‍ പങ്കെടുക്കും.

മുന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യക പ്രതിനിധി ലൊറെയ്ന്‍ ഹാരിറ്റണ്‍, ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ഇന്നോവേഷന്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. കെവിന്‍ ഡണ്‍സീത്ത്, ജോര്‍ജ് വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. സലിം അസീസ്, ടെക്‌സാസ് ഓസ്റ്റിന്‍ സര്‍വ്വകലാശാലയിലെ ബിസിനസ് ലാംഗ്വേജ് എജ്യൂക്കേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഓര്‍ലാന്‍ ആര്‍ കെം, അമേരിക്കന്‍ സര്‍വ്വകലാശാലയുടെ സംഘടനയായ അമേരിക്കന്‍ കണ്‍സോര്‍ഷ്യം ഓഫ് യൂണിവേഴ്‌സിറ്റീസിന്റെ പ്രസിഡന്റ് ഡേവിഡ് ബി വുഡ്‌വാര്‍ഡ്, സൗദി ഷൂറ കൗണ്‍സില്‍ അംഗം ഡോ. മോഡി അല്‍ ഖലാഫ്, അറബ് സര്‍വ്വകലാശാലകളുടെ സെക്രട്ടറി ജനറല്‍ ഡോ. സുല്‍ത്താന്‍ അബു ഒറാബി എന്നീ പ്രമുഖരുടെ സാന്നിധ്യമാണ് ഐഎച്ച്ഇഫ്-2017നെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസമേളയാക്കുന്നത്.

രാജ്യത്തെ നാല് പ്രധാന നഗരങ്ങളിലായാണ് ഐഎച്ച്ഇഎഫ് നടത്തപ്പെടുന്നത്. ആദ്യ വേദിയാകുന്ന ഹൈദരാബാദില്‍ ഏപ്രില്‍ 22-23 തീയതികളിലായാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഏപ്രില്‍ 26ന് ബാംഗ്ലൂര്‍ രണ്ടാമത്തെ വേദിയാകും. മെയ് 2, 3 തീയതികളില്‍ ചെന്നൈയില്‍ നടത്തും. ഏപ്രില്‍ 28, 29 തീയതികളില്‍ ഐഎച്ച്ഇഎഫ് കൊച്ചിയിലെത്തും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി.

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ പോയി പഠിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും അര്‍ഹതയുളള പലരും ഇത് അറിയാതെ പോകുന്നുണ്ടെന്ന് മേളയുടെ സംഘാടകരില്‍ ഒരാളായ ഷഫീര്‍ പറയുന്നു.

വിദേശത്ത് പഠിക്കാന്‍ അര്‍ഹതയുള്ള പലര്‍ക്കും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാത്തത് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. സ്‌കോളര്‍ഷിപ്പ് നേടിയും വിദേശത്ത് പഠനത്തോടൊപ്പം ജോലി ചെയ്തും ഉന്നത ബിരുദങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. കേരളീയര്‍ പലരും ഇത് ഉപയോഗപ്പെടുത്തില്ല എന്നുള്ളതാണ് സത്യം. 
ഷഫീര്‍, ഐഎച്ച്ഇഎഫ് 

ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഐഎച്ച്ഇഎഫിന്റെ ലക്ഷ്യം വിദേശത്ത് ഉപരിപഠനത്തിനുള്ള സമഗ്രമായ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രദര്‍ശനത്തിലുണ്ടാവുമെന്നും ഷഫീര്‍ പറയുന്നു.