ക്യാംപസ് റിക്രൂട്ട്‌മെന്റ്: എം.ബി.എ,എഞ്ചിനീയറിങ് ഉദ്യോഗാര്‍ത്ഥിയാണോ? എങ്കില്‍ ഇതായിരിക്കും മുന്‍നിര കമ്പനികളുടെ ശമ്പള വാഗ്ദാനം 

September 11, 2016, 1:28 pm
ക്യാംപസ് റിക്രൂട്ട്‌മെന്റ്: എം.ബി.എ,എഞ്ചിനീയറിങ് ഉദ്യോഗാര്‍ത്ഥിയാണോ? എങ്കില്‍ ഇതായിരിക്കും മുന്‍നിര കമ്പനികളുടെ ശമ്പള വാഗ്ദാനം 
Career
Career
ക്യാംപസ് റിക്രൂട്ട്‌മെന്റ്: എം.ബി.എ,എഞ്ചിനീയറിങ് ഉദ്യോഗാര്‍ത്ഥിയാണോ? എങ്കില്‍ ഇതായിരിക്കും മുന്‍നിര കമ്പനികളുടെ ശമ്പള വാഗ്ദാനം 

ക്യാംപസ് റിക്രൂട്ട്‌മെന്റ്: എം.ബി.എ,എഞ്ചിനീയറിങ് ഉദ്യോഗാര്‍ത്ഥിയാണോ? എങ്കില്‍ ഇതായിരിക്കും മുന്‍നിര കമ്പനികളുടെ ശമ്പള വാഗ്ദാനം 

പേരുള്ള കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി- പഠനം പൂര്‍ത്തിയാക്കി കലാലയങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികളുടെ മോഹമതാണ്. ക്യാംപസ് റിക്രൂട്ട്‌മെന്റിന്റെ കാലമാണ് വരാന്‍ പോകുന്നത്. മിടുക്കന്‍മാരെ കൊത്തിക്കൊണ്ടുപോകാന്‍ മുന്‍നിര കമ്പനികളുണ്ട്. ശമ്പള കാര്യത്തില്‍ അവരുടെ ഓഫറുകള്‍ എന്താണെന്ന് അറിയാന്‍ ആഗ്രഹമില്ലേ? അതിനൊരു ഉത്തരം നല്‍കുകയാണ് പ്രമുഖ എച്ച്ആര്‍ കള്‍സള്‍ട്ടിങ്ങ് കമ്പനി ‘വില്ലീസ് ടവേഴ്‌സ് വാട്‌സണ്‍’.

രാജ്യത്തെ 70 ഓളം മുന്‍നിര കമ്പനികളിലും എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയിലും നടത്തിയ സര്‍വേയ്‌ക്കൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഓഫറുകളെ കുറിച്ച് കള്‍സള്‍ട്ടിങ്ങ് കമ്പനി സൂചന നല്‍കുന്നത്. എം.ബി.എ, എഞ്ചിനീയറിങ്, ബിടെക്ക്, എംടെക്ക്, മറ്റു ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പളമാണ് വില്ലീസ് റിപ്പോര്‍ട്ടിലുള്ളത്.

ക്യാംപസ് റിക്രൂട്ട്‌മെന്റ് ട്രെന്‍ഡ്‌സ് മനസ്സിലാക്കാനും കോളേജുകളുടെ നിലവാരത്തിന് അനുസരിച്ച് കമ്പനികള്‍ വിവിധ ബിരുദ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശമ്പളത്തിലുള്ള വ്യത്യാസം അറിയുകയുമായിരുന്നു വില്ലീസ് സര്‍വേയും പ്രഥമ ലക്ഷ്യം.

രാജ്യത്തെ മുന്‍നിര കലാലയങ്ങളില്‍(ടയര്‍ വണ്‍)നിന്നും പഠിച്ചിറങ്ങുന്ന എം.ബി.എ വിദ്യാര്‍ത്ഥികളുടെ തുടക്കശമ്പളം രണ്ടാം നിര കലാലായങ്ങളില്‍(ടയര്‍ ടു) നിന്നുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് മടങ്ങ് അധികമായിരിക്കും. 18.62 ലക്ഷം രൂപയാണ്(അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും അടക്കം) മുന്‍നിര കലാലയങ്ങളില്‍ നിന്നുള്ള എംബിഎ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശരാശരി വാര്‍ഷിക ശമ്പളം. രണ്ടാം നിര കലാലയങ്ങളില്‍ നിന്നുള്ളവര്‍ക്ക് 8.5 ലക്ഷം രൂപയും മൂന്നാം നിര കലാലയങ്ങളില്‍ നിന്നുള്ളവര്‍ക്ക് 4.4 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നു.

എംബിഎ ഉദ്യോഗാര്‍ത്ഥികളുടേതിന് സമാനമാണ് എഞ്ചിനീയറിങ് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലുള്ള(കോളേജുകളുടെ നിലവാരം അനുസരിച്ചുള്ള)ശമ്പള വ്യത്യാസം.

മുന്‍നിര കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന ബിടെക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 13.6 ലക്ഷം രൂപ ശരാശരി വാര്‍ഷിക ശമ്പളമായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ടാം നിര കോളേജുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴ് ലക്ഷം രൂപ. 4.47 ലക്ഷം രൂപയാണ് മൂന്നാം നിര കോളേജുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഓഫര്‍.

ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ ചാര്‍ട്ട്