വിജയത്തിന് കുറുക്കുവഴികളില്ല; കഠിനാദ്ധ്വാനവും സ്ഥിര പരിശ്രമവും തന്നെ രഹസ്യം; സിവില്‍ സര്‍വ്വീസ് ടോപ്പര്‍മാര്‍ പറയുന്നു

June 1, 2017, 12:13 pm
വിജയത്തിന് കുറുക്കുവഴികളില്ല; കഠിനാദ്ധ്വാനവും സ്ഥിര പരിശ്രമവും തന്നെ രഹസ്യം; സിവില്‍ സര്‍വ്വീസ് ടോപ്പര്‍മാര്‍ പറയുന്നു
Career

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നന്ദിനിയ്ക്ക് ഇത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു. മൂന്ന് തവണ പരീക്ഷ എഴുതി പരാജയപ്പെട്ടെങ്കിലും നിശ്ചയ ദാര്‍ഢ്യത്തോടെ വീണ്ടും പഠിച്ച് മുന്നേറിയാണ് നന്ദിനി കെ ആര്‍ വിജയം നേടിയത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിലും ഐഎഎസ് ശ്രമം നന്ദിനി ഉപേക്ഷിച്ചിരുന്നില്ല.

കര്‍ണാടകയിലെ കോളാര്‍ സ്വദേശിയായ നന്ദിനി സ്‌കൂള്‍ അധ്യാപകയുടെ മകളാണ്. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയതിന് ശേഷമാണ് നന്ദിനി സിവില്‍ സര്‍വ്വീസ് മോഹത്തിലേക്ക് കടന്നത്. വായിക്കാനും, വോളിബോള്‍ കളിക്കാനുമൊക്കെയാണ് നന്ദിനിയ്ക്ക് കൂടുതല്‍ താത്പര്യം. സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചതാണ് വിജയ രഹസ്യമെന്ന് നന്ദിനി പറയുന്നു. ഇന്ത്യയില്‍ തന്നെ സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഐഎഫ്എസ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നന്ദിനി പറഞ്ഞു.

രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗോപാലകൃഷ്ണ് റോണാന്‍കി ആന്ധ്രപ്രേദേശിലെ ശ്രീകാകുളം ജില്ലക്കാരനാണ്. പ്രദേശത്തെ തന്നെ സര്‍ക്കാര്‍ സ്‌കൂളിലാണ് റോണാന്‍കി പഠിച്ചത്. നിങ്ങള്‍ എവിടെയാണ്, ആരാണ് എന്നതൊന്നും പ്രശ്‌നമല്ല എല്ലാവര്‍ക്കും വിജയിക്കാന്‍ സാധിക്കുമെന്ന് റോണാങ്കി ആകാശവാണിയോട് പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി സിവില്‍ സര്‍വ്വീസിന് വേണ്ടി താന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലുങ്കില്‍ തന്നെയാണ് റൊണാന്‍കി സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്.

എല്ലാവര്‍ഷം പത്ത് ലക്ഷത്തില്‍ പരം അപേക്ഷകാരാണ് യുപിഎസ് സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീഷയ്ക്ക് അപേക്ഷിക്കുന്നത്. ഈ വര്‍ഷം പരീഷ എഴുതിയതില്‍ 1,100 പേരാണ് വിജയിച്ചത്. ഇതില്‍ ആദ്യ 180 റാങ്കുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഐഎസ് കരസ്ഥമാക്കാന്‍ സാധിക്കുക.