4ജി ഫോണിലെ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് എളുപ്പം ചോര്‍ത്താം; വിശദീകരണവുമായി ചൈനീസ് ഗവേഷകര്‍

July 31, 2017, 12:28 pm

4ജി ഫോണിലെ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് എളുപ്പം ചോര്‍ത്താം; വിശദീകരണവുമായി ചൈനീസ് ഗവേഷകര്‍
TechYouth
TechYouth

4ജി ഫോണിലെ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് എളുപ്പം ചോര്‍ത്താം; വിശദീകരണവുമായി ചൈനീസ് ഗവേഷകര്‍

4ജി ഫോണിലെ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് എളുപ്പം ചോര്‍ത്താം; വിശദീകരണവുമായി ചൈനീസ് ഗവേഷകര്‍

പുതിയ എല്‍ ടി ഇ ഫോണുകളിലെ ഫോണ്‍ നമ്പരുകളും മെസേജുകളും വരുന്ന കോളുകളും എല്ലാം അടിച്ചുമാറ്റാനുള്ള ഹാക്കര്‍മാരുടെ വിദ്യ വിശദീകരിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനയിലെ 360 ഡിഗ്രി ടെക്നോളജിയില്‍ നിന്നുള്ള യൂണികോണ്‍ ടീം റിസര്‍ച്ചര്‍മാരാണ് ഞായറാഴ്ച ഇത് വിശദീകരിച്ചത്. ഹാക്കര്‍മാരുടെ ഉച്ചകോടിയായ ബ്ലാക്ക് ഹാറ്റ്‌ യുഎസ്എ 2017ലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്.

ഈ ഫോര്‍ജി എല്‍ടിഇ നെറ്റ്വര്‍ക്കില്‍ ഉണ്ടാവുന്ന 'സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫാള്‍ബാക്ക്' ആണ് പ്രധാനമായും ഇവര്‍ ഉയര്‍ത്തിക്കാണിച്ചത്. ഇതില്‍ 'ഓതെന്റിക്കേഷന്‍' നടത്താനുള്ള സ്റ്റെപ്പ് ഇല്ലായിരുന്നു. ഈ പ്രശ്നമാണ് പ്രധാനമായും ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്നതിന് കാരണം. യൂണികോണ്‍ ടീമിലെ ഗവേഷകനായ ഹുവാങ്ങ് ലിന്‍ പറയുന്നു. ഈ പ്രശ്നം ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍സില്‍ അറിയിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു.

ഇങ്ങനെ മോഷ്ടിക്കുന്ന മൊബൈല്‍ നമ്പര്‍ വഴി വിവിധ അക്കൌണ്ടുകളുടെ പാസ്സ്‌വേര്‍ഡുകള്‍ വരെ മാറ്റാനും സാധിക്കും. വെരിഫിക്കേഷന്‍ കോഡ് അയക്കുമ്പോള്‍ അത് പിടിച്ചെടുത്താണ്‌ ഇങ്ങനെ ചെയ്യുന്നത്. ഇതേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അതിന്‍റെ ഉടമയുടെ പേരില്‍ വിളിക്കാനും മെസേജ് അയക്കാനും എല്ലാം സാധിക്കും.

ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇത് ഒഴിവാക്കാനായി സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു