• <b>ഓ എസ് അപ്ഗ്രേഡ് :</b>മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. പുതിയ ആപ്പുകളും മറ്റും വരുന്നത് ഈ ഓ എസുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ്. ഉപയോഗിക്കുന്ന ഫോണുകളില്‍ ഓ എസുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോഗിച്ചില്ലെങ്കില്‍ ഫോണ്‍ വേഗത കുറയുന്നത് സ്വാഭാവികമാണ്.
    ഓ എസ് അപ്ഗ്രേഡ് :മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. പുതിയ ആപ്പുകളും മറ്റും വരുന്നത് ഈ ഓ എസുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ്. ഉപയോഗിക്കുന്ന ഫോണുകളില്‍ ഓ എസുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോഗിച്ചില്ലെങ്കില്‍ ഫോണ്‍ വേഗത കുറയുന്നത് സ്വാഭാവികമാണ്.
  • <b>ആപ്ലിക്കേഷന്‍ അപ്ഡേറ്റുകള്‍: </b>ഫോണുകളില്‍ എപ്പോഴും പുതിയ ആപ്പുകളും ഗെയിമുകളും നമ്മള്‍ ട്രൈ ചെയ്യാറുണ്ട്. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അധികം മെമ്മറി ഉപയോഗിക്കാത്ത ആപ്പുകള്‍ കുറച്ചു കാലം കഴിയുമ്പോള്‍ കൂടുതല്‍ മെമ്മറി ഉപയോഗിക്കുന്നതായി കാണാം. ഓരോ തവണയും ഇവയില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നതുകൊണ്ടാണിത്. ഇത് റാമും സിപിയുവും കൂടുതല്‍ ഉപയോഗിക്കും. 
    ആപ്ലിക്കേഷന്‍ അപ്ഡേറ്റുകള്‍: ഫോണുകളില്‍ എപ്പോഴും പുതിയ ആപ്പുകളും ഗെയിമുകളും നമ്മള്‍ ട്രൈ ചെയ്യാറുണ്ട്. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അധികം മെമ്മറി ഉപയോഗിക്കാത്ത ആപ്പുകള്‍ കുറച്ചു കാലം കഴിയുമ്പോള്‍ കൂടുതല്‍ മെമ്മറി ഉപയോഗിക്കുന്നതായി കാണാം. ഓരോ തവണയും ഇവയില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നതുകൊണ്ടാണിത്. ഇത് റാമും സിപിയുവും കൂടുതല്‍ ഉപയോഗിക്കും. 
  • <b>ബാക്ക്ഗ്രൗണ്ട്‌ ആപ്ലിക്കേഷനുകള്‍: </b>നമുക്ക് ആവശ്യമില്ലാത്ത ആപ്പുകള്‍ പലതും ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ പോലും ബാക്ക്ഗ്രൗണ്ടില്‍ ഓടുന്നുണ്ട്. ഇത് റാമും സിപിയുവും ധാരാളമായി ഉപയോഗിക്കും. ഫോണ്‍ വേഗത കുറയ്ക്കും. ഇങ്ങനെയുള്ള ആപ്പുകള്‍ മുഴുവന്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയോ ഡിസേബിള്‍ ചെയ്യുകയോ ചെയ്യുക 
    ബാക്ക്ഗ്രൗണ്ട്‌ ആപ്ലിക്കേഷനുകള്‍: നമുക്ക് ആവശ്യമില്ലാത്ത ആപ്പുകള്‍ പലതും ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ പോലും ബാക്ക്ഗ്രൗണ്ടില്‍ ഓടുന്നുണ്ട്. ഇത് റാമും സിപിയുവും ധാരാളമായി ഉപയോഗിക്കും. ഫോണ്‍ വേഗത കുറയ്ക്കും. ഇങ്ങനെയുള്ള ആപ്പുകള്‍ മുഴുവന്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയോ ഡിസേബിള്‍ ചെയ്യുകയോ ചെയ്യുക 
  • <b>കുറയുന്ന മെമ്മറി :</b>ഫ്ലാഷ് മെമ്മറിയിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഉപയോഗിക്കുന്ന ‘NAND’ പോലെയുള്ള ഫ്ലാഷ് മെമ്മറികള്‍ നിറയുന്നതനുസരിച്ച് വേഗത കുറയും. എപ്പോഴും ഫോണിന്‍റെ മെമ്മറിയുടെ 75% മാത്രം ഉപയോഗിക്കുക എന്നുള്ളതാണ് ഇതിനുള്ള പ്രതിവിധി. അതായത് നിങ്ങളുടെ ഫോണില്‍ 16GB ആണ് മെമ്മറി എങ്കില്‍ 10GBയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക 
    കുറയുന്ന മെമ്മറി :ഫ്ലാഷ് മെമ്മറിയിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഉപയോഗിക്കുന്ന ‘NAND’ പോലെയുള്ള ഫ്ലാഷ് മെമ്മറികള്‍ നിറയുന്നതനുസരിച്ച് വേഗത കുറയും. എപ്പോഴും ഫോണിന്‍റെ മെമ്മറിയുടെ 75% മാത്രം ഉപയോഗിക്കുക എന്നുള്ളതാണ് ഇതിനുള്ള പ്രതിവിധി. അതായത് നിങ്ങളുടെ ഫോണില്‍ 16GB ആണ് മെമ്മറി എങ്കില്‍ 10GBയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക 
  • <b>കൂടുന്ന പ്രതീക്ഷകള്‍ :</b>മനുഷ്യന്‍റെ സൈക്കോളജി അനുസരിച്ച് എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ടതിനു വേണ്ടിയുള്ള തിരച്ചിലാണ്. കൂടുതല്‍ നല്ല ഫോണുകള്‍ കാണുമ്പോള്‍ കയ്യിലുള്ളത് അത്ര പോര എന്നൊക്കെ തോന്നും! ദിനംപ്രതിയെന്നോണം കൂടുതല്‍ മികച്ച ഫോണുകള്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കയ്യിലുള്ള പഴയ ഫോണിന്‍റെ പെര്‍ഫോമന്‍സ് അത്ര മികച്ചതല്ല എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു!
    കൂടുന്ന പ്രതീക്ഷകള്‍ :മനുഷ്യന്‍റെ സൈക്കോളജി അനുസരിച്ച് എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ടതിനു വേണ്ടിയുള്ള തിരച്ചിലാണ്. കൂടുതല്‍ നല്ല ഫോണുകള്‍ കാണുമ്പോള്‍ കയ്യിലുള്ളത് അത്ര പോര എന്നൊക്കെ തോന്നും! ദിനംപ്രതിയെന്നോണം കൂടുതല്‍ മികച്ച ഫോണുകള്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കയ്യിലുള്ള പഴയ ഫോണിന്‍റെ പെര്‍ഫോമന്‍സ് അത്ര മികച്ചതല്ല എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു!

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വേഗത കുറയുന്നുണ്ടോ? അതിനുള്ള അഞ്ചു കാരണങ്ങള്‍ ഇവയാവാം

DEVICES |

പുതിയ ഫോണ്‍ വാങ്ങിച്ച് ഒന്നോ രണ്ടോ മാസങ്ങള്‍ കഴിയുമ്പോഴേയ്ക്കും വേഗത കുറയുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഉണ്ടെന്നു തന്നെയാവും മിക്കവരുടെയും ഉത്തരം. കുറച്ചു കാലം ഉപയോഗിക്കുമ്പോഴേയ്ക്കും ഇങ്ങനെ ഫോണ്‍ പതുക്കെയാവുന്നതിനുള്ള അഞ്ചു കാരണങ്ങള്‍ നമുക്ക് നോക്കാം