എന്തിന് പോക്കറ്റ് കാലിയാക്കണം? ഐഫോണ്‍ സ്വന്തമായി നിര്‍മ്മിക്കാം, ചുളുവിലയ്ക്ക്; ഈ എഞ്ചിനീയര്‍ അതിന് സാക്ഷ്യം 

April 15, 2017, 5:19 pm
എന്തിന് പോക്കറ്റ് കാലിയാക്കണം? ഐഫോണ്‍ സ്വന്തമായി നിര്‍മ്മിക്കാം, ചുളുവിലയ്ക്ക്; ഈ എഞ്ചിനീയര്‍ അതിന് സാക്ഷ്യം 
Devices

സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിച്ച് ഐഫോണ്‍ നിര്‍മ്മിച്ചാല്‍ വില കുറയുമോ? ഐഫോണ്‍ പാര്‍ട്ട്‌സ് വാങ്ങാന്‍ ചൈനയിലേക്ക് വെച്ചുപിടിച്ച സ്‌കോട്ടി അലന്റെ മുഖ്യ ലക്ഷ്യം അതായിരുന്നു. ചൈനയിലെ ഷെന്‍സ്ഹാനില്‍ ആയിരുന്നു മുന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൂടിയായ അലന്റെ സന്ദര്‍ശനം. ഐഫോണ്‍ 6 എസ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ട്ട്‌സുകളുമായാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ഒടുവില്‍ തന്റെ ഉദ്ദ്യമത്തില്‍ വിജയിക്കുകയും ചെയ്തു. സ്വന്തം കയ്യാല്‍ 16ജിബി ഐഫോണ്‍ 6എസിന് സമാനമായ ഒരു ഫോണ്‍ നിര്‍മ്മിച്ചു.

ഐഫോണ്‍ 7ന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ലഭിക്കാന്‍ ഏറെ പ്രയാസകരമാണെന്ന് മനസ്സിലായതോടെയാണ് ലാസ്റ്റ് ജനറേഷന്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ അലന്‍ തീരുമാനിച്ചത്. ടച്ച് ഐഡി, ഫങ്ഷന്‍ ത്രിഡി ടച്ച് എന്നീ ഫീച്ചറുകളും അലന്റെ ഐഫോണ്‍ 6എസില്‍ ഉണ്ടായിരുന്നു.

ഐഫോണ്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കായി തന്റെ കയ്യില്‍ നിന്നും 1000 ഡോളറിലധികം ചെലവായെന്ന് അലെന്‍ റെഡ്ഡിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍ പറഞ്ഞു. ആവശ്യമില്ലാത്ത ടൂളുകള്‍ വാങ്ങാന്‍ പണം ചെലവഴിച്ച കാരണമാണ് ഇത്രയും തുക വേണ്ടിവന്നത്. ഐഫോണ്‍ 6എസ് നിര്‍മ്മിക്കാന്‍ ശരിയ്ക്കും തനിക്ക് 300 യുഎസ് ഡോളറേ(ഏകദേശം 20,000 രൂപ) ചെലവ് വന്നിട്ടുള്ളൂ എന്നും അലന്‍ പറയുന്നു.

'ഹൗ ഐ മെയ്ഡ് മൈ ഓണ്‍ ഐഫോണ്‍ ഇന്‍ ചൈന' എന്ന തലക്കെട്ടോടെ ഒരു ഐഫോണ്‍ സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ പര്‍ച്ചേസ് വീഡിയോയും അലന്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.